MollywoodLatest NewsCinemaMovie SongsNewsEntertainment

ജിമിക്കി കമ്മലിന് മോ​ഹ​ൻ​ലാലിന്റെ നൃത്തം; വീഡിയോ വൈറൽ

വെ​ളി​പാ​ടി​ന്‍റെ പു​സ്ത​ക​ത്തി​ലെ ഗാനമായ ജി​മി​ക്കി ക​മ്മ​ൽ സൃഷ്ടിച്ച ത​രം​ഗം കടൽ കടന്ന് വിദേശരാജ്യങ്ങളിലും എത്തി. ഈ വർഷത്തെ ഓ​ണാ​ഘോ​ഷ​ങ്ങ​ളി​ലെ താരവും ഈ ഗാനമായിരുന്നു. നിരവധി പേരാണ് ഈ പാട്ടിനു ചുവടു വച്ച യൂ​ട്യൂ​ബി​ൽ അപ് ലോഡ് ചെയുന്നത്. പലരും ഇതിലൂടെ പ്രശസ്തരായി മാറി. ഇപ്പോൾ ജിമിക്കി കമ്മലിനു ചുവടു വച്ചു സാ​ക്ഷാ​ൽ മോ​ഹ​ൻ​ലാ​ൽ ത​ന്നെയാണ് വന്നിരിക്കുന്നത്.

താരം തന്നെയാണ് സ്വന്തം ഫേ​സ്ബു​ക്ക് പേ​ജി​ൽ വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്. വെ​ളി​പാ​ടി​ന്‍റെ പു​സ്ത​കം ടീ​മി​നൊ​പ്പമാണ് ലാ​ലേ​ട്ട​ൻ്റെ ഡാൻസ്. അ​പ്പാ​നി ശ​ര​ത് കു​മാ​റും അ​രു​ണും അ​ട​ക്കമുള്ള താരനിരയുടെ ഒപ്പമാണ് മോ​ഹ​ൻ​ലാലിന്റെ നൃത്തം. ഇതോടെ വൈറലായി മാറിയ ജി​മി​ക്കി ക​മ്മ​ൽ നൃത്ത ചുവടകളിൽ ഇനി സൂപ്പർ താരം മോ​ഹ​ൻ​ ലാലും ഉണ്ടാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button