ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മന്‍ കി ബാത്തിന് മൂന്നു വയസ്. മന്‍ കി ബാത്തിന്‍റെ 36-ാംമത് സംപ്രേക്ഷണമാണ് ഇന്ന് നടക്കുന്നത്. 2014 ഒക്ടോബര്‍ 3 ആണ് മന്‍ കി ബാത്ത് എന്ന പരിപാടി സംപ്രേക്ഷണം ആരംഭിച്ചത്. തനിക്ക് പറയാനുള്ള കാര്യങ്ങൾ ഈ പരിപാടിയിലൂടെയാണ് അദ്ദേഹം രാജ്യത്തെ അറിയിക്കുന്നത്. ഇംഗ്ലീഷിലും,സംസ്‌കൃതത്തിലും ആകാശവാണിയിലൂടെ മന്‍ കി ബാത്ത് സംപ്രേക്ഷണം ചെയ്യുന്നുണ്ട്. ജനങ്ങളുമായി നേരിട്ടു സംവദിക്കാൻ ആകാശവാണിയെന്ന മാദ്ധ്യമം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉപയോഗിച്ചു തുടങ്ങിയതോടെ ആകാശവാണി എന്ന സ്ഥാപനത്തിനും പുതിയ പ്രതീക്ഷകൾ കൈവരികയായിരുന്നു. മുൻനിരയിലുള്ള മറ്റ് മാധ്യമങ്ങൾ ഉപയോഗിക്കാതെ പരാജയത്തിന്റെ വക്കിൽ നിന്ന് ഇന്ത്യയുടെ സ്വന്തം ആകാശവാണിയെ കൈപിടിച്ച് ഉയർത്താൻ അദ്ദേഹം കാണിച്ച ധൈര്യം പ്രശംസനീയമാണ്.
സർക്കാർ സ്ഥാപനങ്ങളായ ആകാശവാണിയും ദൂരദർശനും വീണ്ടും പഴയ പ്രതാപത്തിലെത്തണമെന്ന പ്രധാനമന്ത്രിയുടെ ആഗ്രഹപ്രകാരമാണ് മൻ കി ബാത്ത് പരിപാടി ആരംഭിച്ചത്. ജനങ്ങളുമായി സംവദിക്കാൻ ആകാശവാണി തന്നെ തെരഞ്ഞെടുത്തത് ഇതിന്റെ ഭാഗമായിട്ടാണ്. പരിപാടിയിലൂടെ പരസ്യദാതാക്കളിൽ നിന്ന് വൻതുക സ്വന്തമാക്കാനും ആകാശവാണിക്ക് കഴിഞ്ഞു. മാസത്തിൽ ഒരിക്കൽ നടക്കുന്ന ഈ പരിപാടിയിലൂടെ രാജ്യത്ത് സംഭവിച്ച വികസനങ്ങളും കേന്ദ്രസർക്കാരിന്റെ പദ്ധതികളും സാധാരണ ജനങ്ങളിലേക്കെത്തിക്കാൻ പ്രധാനമന്ത്രിക്ക് സാധിച്ചു. പ്രധാനമന്ത്രിയെന്ന തന്റെ പദവിയിൽ നിന്ന് ഇറങ്ങി താഴെത്തട്ടിലുള്ള ജനങ്ങളുമായി സംവദിക്കാനും അവരുടെ മനസ്സിൽ ഇടം നേടാനും ശ്രമിച്ച ഇന്ത്യയിലെ ആദ്യത്തെ പ്രധാനമന്ത്രി എന്ന് തന്നെ അദ്ദേഹത്തെ വിശേഷിപ്പിക്കാവുന്നതാണ്.
Post Your Comments