അനുദിനം നമ്മള്‍ സ്മാര്‍ട്ട് ഫോണുകള്‍ നിരവധി ആപ്പുകളാണ് ഉപയോഗിക്കുന്നത്. ഇതിലൂടെ ബൗസിങ്, ഡൗണ്‍ലോഡിങ്, അപ്ലോഡിങ്, എന്നിവ നടത്തുന്നു. ഒന്നു ശ്രമിച്ചാല്‍ വേഗതയും വര്‍ധിക്കാനും ഡാറ്റ ഉപയോഗം കുറയ്ക്കാന്‍ സാധിക്കുന്ന ചില ആപ്പുകളുണ്ട്.
ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, യൂട്യൂബ് പോലെയുള്ള ആപ്പുകളുടെ കുഞ്ഞന്‍ പതിപ്പുകളാണ് ഇതിനു നമ്മെ സഹായിക്കുന്നത്. ഫെയ്‌സ്ബുക്ക് മെസഞ്ചറിന്റെ ലഘു പതിപ്പാണ് മെസഞ്ചര്‍ ലൈറ്റ്. ട്വിറ്റര്‍ ലൈറ്റ് ഒരു ആപ്പ് അല്ല. മൊബൈലിലെ വെബ് ബ്രൗസര്‍ വഴി mobile.twitter.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ചാല്‍ പുനര്‍രൂപകല്‍പന ചെയ്ത മറ്റൊരു സൈറ്റിലേക്ക് നിങ്ങളെ തിരിച്ചു വിടും . ഈ സൈറ്റ് ഇമേജും വീഡിയോയും ഒന്നും കാണിക്കില്ല . അതിനാല്‍ മികച്ച വേഗത നല്‍കുകയും ഡേറ്റ ഉപയോഗം കുറയ്ക്കുകയും ചെയ്യും.
യൂട്യൂബിന്റെ ലഘുവായ പതിപ്പില്‍ ഫോണിലും എസ്ഡി കാര്‍ഡിലും ബഫറിങ് ഇല്ലാതെ വീഡിയോ ഡൗണ്‍ലോഡ് ചെയ്യാന്‍ ഇതിലൂടെ സാധിക്കും.ഇന്ത്യക്കായി നിര്‍മ്മിച്ച പുതിയ സ്‌കൈപ്പ് ആണ് സ്‌കൈപ്പ് ലൈറ്റ്.
Post Your Comments