കുവൈറ്റ്: അവിദഗ്ധ തൊഴിലാളികളുടെ എണ്ണം കുറയ്ക്കാനുള്ള നടപടികൾ ശക്തമാക്കാനൊരുങ്ങി കുവൈറ്റ്. ആഭ്യന്തര മന്താലയവും സിവിൽ ഐഡി വകുപ്പും മാൻപവർ അതോറിറ്റിയും സംയുക്തമായി ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. കൃഷി, മത്സ്യമേഖല, ആടുമേയ്ക്കൽ, സെക്യൂരിറ്റി, ക്ലീനിങ്, മെസഞ്ചർ മേഖലകളിലുള്ളവരാണ് അവിദഗ്ധരുടെ പട്ടികയില്‍ വരുന്നത്.
സെക്യൂരിറ്റി, ക്ലീനിങ്, മെസഞ്ചർ വിഭാഗങ്ങളിലുള്ളവർ കരാർ കമ്പനികളുടെ വീസയിൽ കുവൈത്തിൽ എത്തിയവരാണ്. ഇത്തരർ വീസക്കച്ചവടക്കാരുടെ കെണിയിൽപ്പെടാൻ സാധ്യതകളേറെയാണ്. രാജ്യത്തെ തൊഴിൽ വിപണി ക്രമീകരിക്കുന്നതിന്‍റെ ഭാഗമായി റിക്രൂട്ട്മെന്റ് കുറയ്ക്കും. പകരം രാജ്യത്ത് തൊഴിലില്ലാത്ത വിദേശികൾക്ക് അവസരം നൽകാനാണ് നീക്കം. നിരീക്ഷണ ക്യാമറ വ്യാപിപ്പിച്ച് സെക്യൂരിറ്റി ഉദ്യോഗസ്ഥരടക്കമുള്ള അവിദഗ്ധരുടെ എണ്ണം കുറയ്ക്കാനും ആലോചനയുണ്ട്.
Post Your Comments