ഇൻഡോർ: പരമ്പര സ്വന്തമാക്കി ഇന്ത്യ. മൂന്നാം ഏകദിനത്തിൽ ഓസ്ട്രേലിയക്കെതിരെ അഞ്ച് വിക്കറ്റിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ ഉയർത്തിയ 294 റൺസ് വിജയലക്ഷ്യം 13 പന്തുകൾ ബാക്കിനിൽക്കെയാണ് ഇന്ത്യ മറികടന്നത്. രോഹിത് ശർമ (71), അജിങ്ക്യ രഹാന (70), ഹാർദിക് പാണ്ഡ്യ എന്നിവരുടെ തകർപ്പൻ പ്രകടനം ഇന്ത്യയുടെ ജയത്തിന് നിർണായകമായി. ആരണ് ഫിഞ്ചിന്റെ (124) സെഞ്ചുറിയും ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിന്റെ (63) അർധ സെഞ്ചുറിയുടേയും ബലത്തിലാണ് ഓസീസ് മികച്ച സ്കോർ സ്വന്തമാക്കിയത്.
സ്കോർ ; ഓസ്ട്രേലിയ 50 ഓവറിൽ ആറ് വിക്കറ്റിന് 293 റൺസ് ഇന്ത്യ ; 47.5 ഓവറിൽ 5 വിക്കറ്റിന് 294 റൺസ്
Post Your Comments