Latest NewsNewsIndia

സ്കൂൾ ജീവനക്കാർ പീഡനത്തിനിരയാക്കി ; പെൺകുട്ടി പ്രധാനമന്ത്രിക്ക് കത്തയച്ചു

സേണിപത്: സ്കൂള്‍ ജീവനക്കാര്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കി എന്നാരോപിച്ച് പെൺകുട്ടി പ്രധാനമന്ത്രിക്ക് കത്തയച്ചു. ഹരിയാനയിലെ സോണിപത് സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയാണ് പ്രധാനമന്ത്രിക്ക് കത്തയച്ചത്. പെൺകുട്ടി പഠിക്കുന്ന സ്കൂളിലെത്തന്നെ രണ്ട് ജീവനക്കാർക്കെതിരെയാണ് പരാതി ഉന്നയിച്ചിരിക്കുന്നത്.
 
പ്രധാനമന്ത്രിക്ക് പുറമെ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിനും വിദ്യാര്‍ത്ഥിനി പരാതി നല്‍കിയിട്ടുണ്ട്. പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും വിദ്യാര്‍ത്ഥിനി പരാതി നല്‍കിയതിന് ശേഷമാണ് സ്കൂള്‍ അധികൃതര്‍ ഇക്കാര്യം അറിഞ്ഞത്. അതേസമയം പരാതിക്കാരിയായ വിദ്യാര്‍ത്ഥിനി ഇക്കാര്യം സ്കൂള്‍ അധികൃതരെ അറിയിച്ചിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി.
 
സ്കൂളിലെ രണ്ട് ജീവനക്കാര്‍ തന്നെ നീലച്ചിത്രം കാണിച്ച ശേഷം പീഡിപ്പിച്ചുവെന്നാണ് വിദ്യാര്‍ത്ഥിനിയുടെ പരാതി. കരാബിര്‍, സുഖ്ബീര്‍ എന്നീ ജീവനക്കാര്‍ക്കെതിരെയാണ് ആരോപണം. പ്രധാനമന്ത്രിക്ക് ഇമെയില്‍ വഴി അയച്ച പരാതിയില്‍ ഇവരുടെ പേര് വ്യക്തമാക്കിയിട്ടുണ്ട്.
 
ആരോപണ വിധേയരായ രണ്ട് പേരും ടീച്ചിംഗ് ഇതര വിഭാഗത്തിലെ ജീവനക്കാരാണ്. പോലീസ് ഇവരെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്ത് വരികയാണ്. പക്ഷെ സ്കൂളും ജീവനക്കാരും പെൺകുട്ടിയുടെ പരാതി നിഷേധിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button