വേങ്ങരയിലെ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള പ്രചാരണം ശക്തമാകുന്നു. സംസ്ഥാന നേതാക്കളെ തന്നെ നിരത്തിറക്കിയാണ് യുഡിഎഫ് പ്രചാരണം കൊഴുപ്പിക്കുന്നത്. എന്നാല്‍, വരും ദിവസങ്ങളില്‍ കൂടുതല്‍ നേതാക്കളെ പ്രചാരണത്തിനെത്തിക്കാനാണ് എല്‍ഡിഎഫിന്റെ തീരുമാനം.
തെരഞ്ഞെടുപ്പിന്റെ കണ്വെന്ഷന് നടക്കുന്ന സമയത്ത് സംസ്ഥാന തല നേതാക്കളില്‍ ഭൂരിഭാഗത്തെയും വേങ്ങരയിലെത്തിച്ചു കൊണ്ടാണ് യുഡിഎഫ് പ്രചാരണത്തിന് തുടക്കം കുറിച്ചത്. ഇതിനു പുറമേ, പഞ്ചായത്ത് കണ്‍വെന്‍ഷനുകളിലും നേതാക്കള്‍ ഒഴുകിയെത്തുന്നതില്‍ യാതൊരു കുറവും ഇല്ല.
ഉമ്മന്‍ ചാണ്ടി, കെ സി ജോസഫ്, ആര്യാടന് മുഹമ്മദ് തുടങ്ങി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളാണ് യു.ഡി.എഫിന്റെ പ്രചാരണ രംഗത്തുള്ളത്. ഇടതുപക്ഷത്തിനെ പ്രധിനിതീകരിച്ചു മന്ത്രി എംഎം മണി ഇന്ന് പ്രചാരണത്തിനിറങ്ങും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനാണ് എന്‍ഡിഎയുടെ പ്രചാരണത്തിനു ചുക്കാന്‍ പിടിക്കുന്നത്.
Post Your Comments