ചെന്നൈ: രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന്റെ പരോള്‍ കാലാവധി ഒരു മാസത്തേക്ക് കൂടി നീട്ടി. ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ജയില്‍ വകുപ്പ് പുറത്തിറക്കി. ഒക്ടോബര്‍ 24വരെയാണ് കാലാവധി നീട്ടിയത്. പേരറിവാളന്റെ അമ്മ അര്‍പ്പുതമ്മാള്‍ നല്കിയ അപേക്ഷയിലാണ് തീരുമാനം.
26 വര്‍ഷങ്ങള്‍ക്കുശേഷം ഓഗസ്റ്റ് 24നാണ് രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞ പേരറിവാളന്(അറിവ്) പരോളില്‍ ജയില്‍മോചിതനായത്. തമിഴ്നാട് സര്‍ക്കാര്‍ 30 ദിവസത്തെ പരോളാണ് അനുവദിച്ചത്. പ്രായമായി രോഗാവസ്ഥയില്‍ കഴിയുന്ന പിതാവിനെ സന്ദര്‍ശിക്കുന്നതിനാണ് പരോള്‍ അനുവദിച്ചത്.
Post Your Comments