ചെന്നൈ: രാജീവ് ഗാന്ധി വധക്കേസില്‍ പേരറിവാളന്‍ ജയില്‍ മോചിതനായതിന് പിന്നാലെ, തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ കണ്ട് നന്ദി അറിയിക്കാനെത്തി. പേരറിവാളനും അമ്മയും കൂടിയാണ് മുഖ്യമന്ത്രിയെ കാണാന്‍ എത്തിയത്.
Read Also:തൊഴിൽ മേഖലകളിൽ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം നിർദ്ദേശം നൽകി ഖത്തർ
ചെന്നൈ വിമാനത്താവളത്തില്‍ വെച്ചായിരുന്നു എം.കെ. സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തിയത്. ജയില്‍ മോചനത്തിനായുള്ള സര്‍ക്കാരിന്റെ പിന്തുണയ്ക്ക് പേരറിവാളന്‍ നന്ദി അറിയിച്ചു. പേരറിവാളനെ ആലിംഗനം ചെയ്താണ് സ്റ്റാലിന്‍ സ്വീകരിച്ചത്.
സ്വന്തം നാടായ ജ്വാലാര്‍പേട്ടില്‍ നിന്നായിരുന്നു അമ്മയ്‌ക്കൊപ്പം പേരറിവാളന്‍ എത്തിയത്. തമിഴ്നാടിന്റേയും ഫെഡറലിസത്തിന്റേയും വിജയമാണ് പേരറിവാളന്റെ മോചനമെന്ന് സ്റ്റാലിന്‍ പ്രതികരിച്ചു.
ബുധനാഴ്ച ഉച്ചയോടെയാണ് പേരറിവാളനെ ജയില്‍ മോചിതനാക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്. 19-ാം വയസില്‍ അറസ്റ്റിലായ പ്രതി 31 വര്‍ഷത്തിന് ശേഷമാണ് മോചിതനാകുന്നത്.
Post Your Comments