ഡൽഹി: രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് ദീർഘനാളത്തെ തടവ് ശിക്ഷക്ക് ശേഷം മോചനം. 31 വർഷമാണ് പ്രതി തടവ് ശിക്ഷ അനുഭവിച്ചത്. മോചന ഹർജിയിൽ സുപ്രീം കോടതി പുറപ്പെടുവിച്ച വിധി അനുസരിച്ചാണ് പേരറിവാളൻ ജയിൽ മോചിതനാവുന്നത്.
പേരറിവാളനെ മോചിപ്പിക്കാനുള്ള ഹർജിയിൽ വർഷങ്ങൾ കഴിഞ്ഞിട്ടും സർക്കാരിന്റെ ശുപാർശയിൽ ഗവർണർ തീരുമാനമെടുത്തിരുന്നില്ല. ഈ സാഹചര്യത്തിൽ, ജസ്റ്റിസ് നാഗേശ്വരറാവു, എല്ലാ കക്ഷികളുടെയും വാദം കേട്ട ശേഷം വിധി പ്രഖ്യാപിക്കുകയായിരുന്നു.
ഇന്ത്യൻ ഭരണഘടനയുടെ അനുഛേദം 142 അനുസരിച്ച്, പ്രതിയെ മോചിപ്പിക്കാനായി അമ്മയും പ്രതിയും നൽകിയ ഹർജികളിലാണ് സുപ്രീം കോടതി തീരുമാനം എടുത്തത്.
Post Your Comments