ഡല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി കൊലപാതകക്കേസില്‍ ജയിലില്‍ കഴിഞ്ഞിരുന്ന പേരറിവാളനെ മോചിപ്പിച്ച സുപ്രീം കോടതി ഉത്തരവ് നിരാശജനകമാണെന്ന് കോണ്‍ഗ്രസ്. പ്രധാനമന്ത്രിയുടെ ഘാതകനെയാണ് വെറുതെ വിട്ടതെന്നും ഇത് ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ മാത്രമല്ല, ഒരോ ഭാരതീയനിലും ദുഃഖവും അമര്‍ഷവും ഉണ്ടാക്കുന്നതാണെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു.
‘തീവ്രവാദിയെ തീവ്രവാദിയെ പോലെ പരിഗണിക്കണം. രാജീവ് ഗാന്ധിയുടെ കൊലപാതകിയെ വിട്ടയക്കാനുള്ള സുപ്രീം കോടതി വിധി നിരാശജനകമാണ്. മുന്‍ പ്രധാനമന്ത്രിയുടെ കൊലപാതകിയെ വിട്ടയച്ചത് അപലപനീയവും നിര്‍ഭാഗ്യകരവുമാണ്. ഇന്ന് രാജ്യത്തിന് സങ്കടകരമായ ദിവസമാണ്.
തീവ്രവാദികള്‍ക്കെതിരെ പോരാടുന്ന ഒരോ രാജ്യസ്‌നേഹിയ്ക്കും അംഗീകരിക്കാനാകാത്ത നടപടിയാണ് വിധിയില്‍ ഉണ്ടായിരിക്കുന്നത്. പേരറിവാളന്റെ മോചനം ചൂണ്ടിക്കാട്ടി, ജയിലില്‍ കഴിയുന്ന മറ്റ് കൊലയാളികളുടെ മോചനത്തിന് സഹായകമാകുന്നതാണ് വിധി,’ സുര്‍ജേവാല വ്യക്തമാക്കി.
Post Your Comments