ThiruvananthapuramNattuvarthaLatest NewsKeralaNewsCrime

‘പേരറിവാളൻ തെറ്റ് ചെയ്തില്ല എന്ന ന്യായങ്ങളിൽ ഞാൻ വിശ്വസിക്കുന്നില്ല’: പ്രതികരണവുമായി മേജർ രവി

തിരുവനന്തപുരം: രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന്റെ മോചനത്തിൽ പ്രതികരണവുമായി മേജർ രവി. പേരറിവാളൻ ഉൾപ്പെടയുള്ളവർ എൽടിടിഇയുടെ വലിയ പോരാളികൾ ആയിരുന്നുവെന്നും പതിനാറു പതിനേഴ് വയസ്സ് കഴിഞ്ഞാൽ ഇവരൊക്കെ ഭീകരമായ മനസ്സുള്ള ഓപ്പറേറ്റേഴ്‌സ് ആണെന്നും മേജർ രവി വ്യക്തമാക്കി.

പത്തൊൻപത് വയസ് ആയ പ്രായപൂർത്തിയായ ഇയാൾ, എന്തിനാണ് ബാറ്ററി കൊടുക്കുന്നത് എന്ന് അറിഞ്ഞില്ലെന്ന് പറഞ്ഞത് അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അത് ചെയ്തിട്ടുണ്ടെങ്കിൽ അയാൾ ശിക്ഷിക്കപ്പെടുക തന്നെ വേണമെന്നും മേജർ രവി മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

‘പേരറിവാളൻ തെറ്റ് ചെയ്തില്ല എന്ന ന്യായങ്ങളിൽ ഞാൻ വിശ്വസിക്കുന്നില്ല. എന്തിനാണെന്ന് അറിയാതെയാണ് ബോംബ് ഉണ്ടാക്കുനുള്ള ബാറ്ററി കൊണ്ടുകൊടുത്തത് എന്നാണ് വക്കീലിന്റെ വാദം. മാനസിക അവസ്ഥ തെറ്റി നിൽക്കുന്ന ഒരാളിന്റെ കയ്യിൽ സയനൈഡ് കൊടുത്തിട്ട്, അയാൾ അത് കഴിച്ചു മരിക്കുമ്പോൾ ഞാൻ അറിയാതെയാണ് കൊടുത്ത് അയാൾ അത് കഴിച്ചത് എന്തിനാ എന്ന് ചോദിക്കുന്നത് പോലെ ആണ് ഇത്. അറിഞ്ഞില്ല എന്ന് പറയുന്നത് ഞാൻ വിശ്വസിക്കുന്നില്ല. ഇവരൊക്കെ എൽടിടിഇയുടെ വലിയ പോരാളികൾ ആയിരുന്നു. പതിനാറു പതിനേഴ് വയസു കഴിഞ്ഞാൽ ഇവരൊക്കെ ഭീകരമായ മനസ്സുള്ള ഓപ്പറേറ്റേഴ്‌സ് ആണ്. അത്രയും ഡെഡിക്കേറ്റഡ് ആയുള്ള ആളുകൾ ആയിട്ടാണ് ഇവർ ട്രെയിനിങ് പൂർത്തിയാക്കുന്നത്,’ മേജർ രവി വ്യക്തമാക്കി.

വിവാഹ ഫോട്ടോഷൂട്ട് ഇനി കൊച്ചി മെട്രോയിലും

‘പത്തൊൻപത് വയസ്സായ, പ്രായപൂർത്തിയായ ഇയാൾ എന്തിനാണ് ബാറ്ററി കൊടുക്കുന്നതെന്ന് അറിഞ്ഞില്ല എന്ന് പറഞ്ഞത് അംഗീകരിക്കാൻ കഴിയില്ല. അത് ചെയ്തിട്ടുണ്ടെങ്കിൽ അയാൾ ശിക്ഷിക്കപ്പെടുക തന്നെ വേണം. കോൺഗ്രസ് ഭരിച്ചിരുന്ന സമയത്തെ, കോൺഗ്രസിന്റെ പ്രധാനമന്ത്രി ആയിരുന്ന രാജീവ് ഗാന്ധി കൊല്ലപ്പെട്ട കേസിലെ പ്രതിയെ ശിക്ഷിക്കാൻ, ഈ അടുത്തിടവരെ ഭരിച്ചിരുന്ന അവർക്ക് കഴിഞ്ഞില്ലെങ്കിൽ ഇനി അയാളെ ജയിലിൽ ഇട്ടിട്ടു എന്ത് കാര്യം? മുപ്പത് വർഷത്തിലധികം ജയിൽ ജീവിതം അനുഭവിച്ച പേരറിവാളൻ ശിക്ഷ അനുഭവിച്ചു കഴിഞ്ഞു എന്നാണ് തന്റെ അഭിപ്രായം. മോചനം മാനുഷിക പരിഗണന വച്ചാണെങ്കിൽ നന്നായി,’ മേജർ രവി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button