തിരുവനന്തപുരം: കൊടും ക്രിമിനലുകള്‍ക്ക് പരോള്‍ കൊടുക്കുന്നത് നിയന്ത്രിക്കണമെന്ന് വ്യക്തമാക്കി ഡിജിപി ലോക്നാഥ് ബെഹ്റ. എസ്പിമാരുടെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ പരോൾ അനുവദിക്കാവൂ എന്നും അടിയന്തര പരോളിന് പ്രത്യേക പരിശോധന നടത്തണമെന്നും ബെഹ്‌റ അറിയിച്ചു.
പല ക്രിമിനലുകളും പുറത്തിറങ്ങി ക്വട്ടേഷനുകള്‍ ഏറ്റെടുക്കാന്‍ സാധ്യതയുണ്ടെന്ന ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ നിര്‍ദേശം. ഇതുസംബന്ധിച്ച കത്ത് അദ്ദേഹം സര്‍ക്കാരിന് കൈമാറി.
Post Your Comments