ഇപ്പോള്‍ സജീവ ചര്‍ച്ചാ വിഷയമായി മാറിയിരിക്കുകയാണ് ഹാദിയ. പുരുഷാധിപത്യത്തിന്റെ പ്രത്യക്ഷ ആക്രമണമാണ് അതിലുള്ളത്. പുരുഷാധിപത്യ പ്രത്യയ ശാസ്ത്രങ്ങള്‍ സ്ത്രീകളുടെ അവകാശ അധികാര സ്വാതന്ത്ര്യങ്ങള്‍ കവര്‍ന്നെടുക്കുന്നു. അതിലൂടെ അവരെ അരക്ഷിതരാക്കുന്നു. ഇതിനുള്ള നിരവധി ഉദാഹരണങ്ങള്‍ നമുക്ക് കാണാന്‍ കഴിയും. അതില്‍ ഒരാളാണ് ഹാദിയ. പ്രായപൂര്‍ത്തിയായ പെണ്‍കുട്ടി സ്വന്തം ഇഷ്ടപ്രകാരം നടത്തിയ വിവാഹത്തെ കോടതി അസാധുവാക്കിയത് ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് സച്ചിദാനന്ദന്‍.
സ്ത്രീവിരോധവും ഇസ്ലാം വിരോധവും കലര്‍ന്ന മുന്‍വിധിയാണ് ഈ കേസില്‍ കോടതിക്കുണ്ടായിരുന്നത്. അനാവശ്യ സ്വത്വബോധം സൃഷ്ടിച്ച് ഇസ്ലാം മതത്തെ അപരവത്കരിക്കാനുള്ള ശ്രമമാണ് സമൂഹത്തില്‍ ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കുടുംബങ്ങള്‍ക്കുള്ളിലെ ഹിംസയും ഹാദിയയുടെ വിഷയത്തില്‍ പ്രതിസ്ഥാനത്താണെന്നും സച്ചിദാന്ദന്‍ പറയുന്നു. ഹാദിയക്ക് എന്തു പറയാനുണ്ടെന്ന് കേള്‍ക്കാന്‍ ഒരവസരം നല്‍കാത്ത സാഹചര്യം ദൗര്‍ഭാഗ്യകരമാണ്. ആരുടെയും നിര്‍ബന്ധത്തിന് വഴങ്ങിയല്ല മതം മാറിയതെന്ന് ഇതിനകം തുറന്നുപറഞ്ഞു. സ്വന്തം ഇഷ്ടത്തിന് മതംമാറുന്നത് രാജ്യത്ത് ആദ്യ സംഭവമല്ല. മതംമാറ്റം അനാവശ്യ ചര്‍ച്ചയിലേക്ക് വഴിമാറി മതസ്പര്‍ധയുണ്ടാക്കുന്നത് ശരിയല്ല.
Post Your Comments