Latest NewsNewsIndia

സ്വയം പ്രഖ്യാപിത ആള്‍ദൈവം അറസ്​റ്റില്‍

ജയ്പുര്‍ : രാജസ്​ഥാനിലെ സ്വയം പ്രഖ്യാപിത ആള്‍ദൈവം ലൈംഗിക പീഡന​േക്കസില്‍ അറസ്​റ്റില്‍. ആള്‍വാറിലെ എഴുപതുകാരനായ സ്വാമി ഫലാഹാരി ബാബ പീഡിപ്പിച്ചതായി ഛത്തീസ്ഗഡില്‍ നിന്നുള്ള ഇരുപത്തൊന്നുകാരിയാണ് പരാതി നല്‍കിയത്. പീഡനത്തിനിരയായ പെണ്‍കുട്ടിയു​െട രക്ഷിതാക്കള്‍ വര്‍ഷങ്ങളായി ബാബയു​െട അനുയായികളായിരുന്നു.

ഓഗസ്റ്റ് ഏഴിനു ബാബയുടെ ദിവ്യധാം ആശ്രമത്തിലാണു സംഭവം. നിയമവിദ്യാര്‍ഥിനിയായ യുവതിക്ക് ഇന്റേണ്‍ഷിപ് കാലത്ത് ആദ്യ പ്രതിഫലമായി ലഭിച്ച 3,000 രൂപ ബാബയ്ക്കു സമര്‍പ്പിക്കുന്നതിനായാണ് ഓഗസ്റ്റ് ഏഴിന് ആശ്രമത്തിലെത്തിയത്. അന്നു ഗ്രഹണ ദിവസമായതിനാല്‍ ബാബ ആരെയും മുഖംകാണിക്കില്ലെന്നും അതിനാല്‍ ആശ്രമത്തില്‍ തങ്ങാനും ആവശ്യപ്പെടുകയായിരുന്നു.

തുടര്‍ന്നു വൈകുന്നേരം മുറിയിലേക്കു വിളിച്ചുവരുത്തി പീഡിപ്പിച്ചുവെന്നു പരാതിയില്‍ പറയുന്നു. ബാബയുടെ ഇടപെടല്‍ മൂലമാണു ഡല്‍ഹിയില്‍ യുവതിക്ക് ഇന്റേണ്‍ഷിപ് സൗകര്യം ലഭിച്ചത്. പുറത്തു പറയരുതെന്നു ഭീഷണിയുണ്ടായിരുന്നുവെങ്കിലും ഗുര്‍മീത് റാം റഹിം സിങ് ജയിലിലായതോടെ പരാതിയുമായി പൊലീസിനെ സമീപിക്കാന്‍ യുവതിയും കുടുംബവും തീരുമാനിക്കുകയായിരുന്നു. യുവതിയും മാതാപിതാക്കളും ഛത്തീസ്ഗഡ് ഡിജിപി എ.എന്‍.ഉപാധ്യായയെ നേരിട്ടുകണ്ടാണു പരാതി പറഞ്ഞത്.

തുടര്‍ന്ന് അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം ബിലാസ്പുര്‍ പൊലീസ് കേസെടുത്തു. അന്വേഷണ ഉദ്യോഗസ്ഥന്‍ ആശ്രമം സ്ഥിതിചെയ്യുന്ന ആള്‍വാറിലെ ആരവലി വിഹാര്‍ സ്റ്റേഷനില്‍ എത്തിയതറിഞ്ഞാണു ബാബ ആശുപത്രിയില്‍ അഭയംതേടിയത്. ബാബയെയും ആശ്രമത്തെയും ഇകഴ്ത്തിക്കാണിക്കുന്നതിനായി ചിലര്‍ വ്യാജ ആരോപണങ്ങളുമായി രംഗത്തിറങ്ങിയിരിക്കുകയാണെന്ന് ആശ്രമത്തിലെ മുതിര്‍ന്ന സ്വാമി സുദര്‍ശനാചാര്യ മഹാരാജ് പറഞ്ഞു.

പഴങ്ങള്‍ മാത്രം കഴിക്കുന്നതിനാല്‍ ഫലഹാരി എന്ന പേരു വീണ ബാബ മുതിര്‍ന്ന രാഷ്​ട്രീയ- ചലച്ചിത്ര താരങ്ങളോടൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തായിട്ടുണ്ട്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button