KeralaCinemaMollywoodLatest NewsNewsMovie SongsBollywood

ദുൽഖറിന്റെ ഷൂട്ടിംഗ് സെറ്റിൽ നിന്ന് ഉദ്യോഗസ്ഥർ വാഹനങ്ങൾ പിടിച്ചെടുത്തു

ലയാളത്തിന്റെ യുവ താരം ദുൽഖർ സൽമാൻ നായകനാകുന്ന ആദ്യ ഹിന്ദി ചിത്രം കാർവാന്റെ സെറ്റിൽ നിന്നും രണ്ട് ആഡംബര കാറുകൾ മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു.സിനിമയുടെ ചിത്രീകരണത്തിനായി കൊരട്ടിയില്‍ എത്തിച്ചപ്പോഴാണു കാരവന്‍ പിടികൂടിയത്.തമിഴ്‌നാട് റജിസ്ട്രേഷനുള്ള കാരവനാണ് ഇതിലൊന്ന്.

കാരവനുകള്‍ വാടകയ്ക്കെടുത്ത സംഘം ഇവ കേരളത്തില്‍ ഉപയോഗിക്കുന്നതിനുള്ള അനുമതി വാങ്ങുകയോ നികുതി അടയ്ക്കുകയോ ചെയ്തിരുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.ദുല്‍ഖറിനൊപ്പം ഹിന്ദി താരം ഇര്‍ഫാന്‍ ഖാനും ഉപയോഗിക്കുന്നതിനായാണു കാരവന്‍ കൊണ്ടുവന്നതെന്നു ചിത്രീകരണസംഘം വെളിപ്പെടുത്തി.നികുതിയും പിഴയും അടച്ചശേഷം വിട്ടുകൊടുത്തു.

തൃശൂരിലെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ എ.എം.സിദ്ദീഖ്, ബിനോയ് വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടികള്‍.സിനിമയുടെ അടുത്ത ദിവസങ്ങളിലെ ചിത്രീകരണം കുമരകത്തും നടക്കും. .

shortlink

Related Articles

Post Your Comments

Related Articles


Back to top button