Latest NewsKeralaNews

കൊച്ചിയില്‍ ടാക്സി ഡ്രൈവര്‍ക്കു നേരെ ക്രൂര മര്‍ദനം; മൂന്ന് യുവതികള്‍ പിടിയില്‍

കൊച്ചി: ഉ​ബ​ര്‍ ടാ​ക്സി ഡ്രൈ​വ​റെ പ​ട്ടാ​പ്പ​ക​ല്‍ ന​ഗ​ര​മ​ധ്യ​ത്തി​ല്‍ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച മൂ​ന്ന് യു​വ​തി​ക​ള്‍ പോലീസ് പി​ടി​യി​ല്‍. ക​ണ്ണൂ​ര്‍ ആ​ല​ക്കോ​ട്​ സ്വ​ദേ​ശി​നി​ക​ളാ​യ പു​റ​ത്തേ​ല്‍ വീ​ട്ടി​ല്‍ എ​യ്ഞ്ച​ല്‍ ബേ​ബി (30), ക്ലാ​ര സി​ബി​ന്‍ (27), പ​ത്ത​നം​തി​ട്ട ആ​യ​പു​ര​ക്ക​ല്‍ വീ​ട്ടി​ല്‍ എം. ​ഷീ​ജ (30) എ​ന്നി​വരെയാണ് മ​ര​ട് പൊ​ലീ​സ് അറസ്റ്റ് ചെയ്തത്.

ബു​ധ​നാ​ഴ്ച രാ​വി​ലെയാണ് ഈ സംഭവം നടന്നത്. ക​രി​ങ്ക​ല്ല് കൊ​ണ്ടു​ള്ള അ​ടി​യി​ല്‍ ത​ല​ക്ക്​ പ​രി​ക്കേ​റ്റ ടാ​ക്​​സി ഡ്രൈ​വ​ര്‍ കു​മ്ബ​ളം സ്വ​ദേ​ശി താ​ന​ത്ത് വീ​ട്ടി​ല്‍ ഷ​ഫീ​ഖി​നെ (32) എ​റ​ണാ​കു​ളം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചിരിക്കുകയാണ്. നാ​ട്ടു​കാ​രും പൊ​ലീ​സ് ട്രാ​ഫി​ക് വാ​ര്‍​ഡ​നും നോ​ക്കി​നി​ല്‍​ക്കെ​യാ​ണ്​ യുവാവിനു മര്‍ദനം ഏറ്റത്.

യുവതികള്‍ വി​ളി​ച്ച ടാ​ക്സി​യി​ല്‍ മ​റ്റൊ​രാ​ള്‍ ക​യ​റു​ന്ന​ത് അ​നു​വ​ദി​ക്കി​ല്ലെ​ന്നും ഇ​റ​ക്കി​വി​ട​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാണ് പ്രശ്നം തുടങ്ങിയത്. ഷി​നോ​ജാ​ണ് ആ​ദ്യം ബു​ക്ക് ചെ​യ്ത് ക​യ​റി​യ​തെ​ന്നും ഇ​റ​ക്കി​വി​ടാ​നാ​കി​ല്ലെ​ന്നും ഡ്രൈ​വ​ര്‍ വ്യ​ക്ത​മാ​ക്കി. ത​ര്‍​ക്കം ക​ണ്ട് ട്രാ​ഫി​ക് വാ​ര്‍​ഡ​നും നാ​ട്ടു​കാ​രും ചു​റ്റും കൂ​ടി. ക്ഷു​ഭി​ത​രാ​യ യു​വ​തി​ക​ള്‍ കാ​റി​​െന്‍റ ഡോ​ര്‍ വ​ലി​ച്ച​ട​ച്ച്‌ അ​സ​ഭ്യം പ​റ​ഞ്ഞ​ത് ചോ​ദ്യം ചെ​യ്ത​പ്പോ​ള്‍ ഡ്രൈ​വ​ര്‍ ഷ​ഫീ​ഖി​​െന്‍റ മു​ണ്ട് വ​ലി​ച്ചു​കീ​റി​യ ശേ​ഷം മൂ​ന്ന് യു​വ​തി​ക​ളും ചേ​ര്‍​ന്ന് ക്രൂ​ര​മാ​യി മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു. കൂടാതെ, ഷ​ഫീ​ഖി​നെ നി​ല​ത്തി​ട്ട് ച​വി​ട്ടു​ക​യും ക​രി​ങ്ക​ല്ല് കൊ​ണ്ട് ത​ല​ക്ക​ടി​ക്കു​ക​യും അ​ടി​വ​സ്ത്രം വ​രെ വ​ലി​ച്ചു​കീ​റു​ക​യും ചെ​യ്​​ത​താ​യി ദൃ​ക്സാ​ക്ഷി​ക​ള്‍ പ​റ​യുന്നുണ്ട്.

സ്​​റ്റേ​ഷ​നി​ലെ​ത്തി​ച്ച യു​വ​തി​ക​ളെ മൊ​ഴി​യെ​ടു​ത്ത​ശേ​ഷം വൈ​ദ്യ​പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​രാ​ക്കി. തുടര്‍ന്ന് ജാ​മ്യ​ത്തി​ല്‍ വിടുകയായിരുന്നു. ഇ​വ​ര്‍ ചി​ല ടി.​വി സീ​രി​യ​ലു​ക​ളി​ല്‍ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button