കൊച്ചി: കൊച്ചി മെട്രോ പാലാരിവട്ടം മുതൽ മഹാരാജാസ് വരെ അടുത്ത മാസം മുതൽ ഓടിതുടങ്ങും. ഒക്ടോബർ മൂന്നിനു പാലാരിവട്ടം മുതൽ മഹാരാജാസ് വരെ അഞ്ചു കിലോമീറ്റർ ദൂരം വരുന്ന രണ്ടാംഘട്ട പാതയുടെ കമ്മീഷനിംഗ് നടത്താനാണ് തീരുമാനം. ഈ മാസം 25ന് നടക്കുന്ന മെട്രോ റെയിൽ സുരക്ഷാ കമ്മീഷണറുടെ (സിഎംആർഎസ്) റിപ്പോർട്ട് അനുകൂലമായാൽ അടുത്ത മാസം രണ്ടാംഘട്ട പാത ഉദ്ഘാടനം ചെയ്യൂ. എറണാകുളം ടൗണ്‍ഹാളിൽ രാവിലെ 11നു കേന്ദ്ര നഗരകാര്യ മന്ത്രി ഹർദീപ് സിംഗ് പുരിയുടെ സാന്നിധ്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം രണ്ടാംഘട്ട പാതയുടെ ഉദ്ഘാടനം നിർവഹിക്കും.
Post Your Comments