
ബെംഗളൂരു: മുന്‍ കേന്ദ്രമന്ത്രി എസ്‌എം കൃഷ്ണയുടെ മകളുടെ ഭര്‍ത്താവും കഫെ കോഫി ഡെ ഉടമസ്ഥനുമായ വി.ജി സിദ്ധാര്‍ത്ഥയുടെ വീട്ടിലും ഓഫീസിലും കഫെ കോഫി ഡെ ആസ്ഥാനത്തും ആദായ നികുതി വകുപ്പിന്റെ റെയ്ഡ്.
മുംബൈ, ബെംഗളൂരു, ചെന്നൈ എന്നിവയടക്കം 20 സ്ഥലങ്ങളിലാണ് റെയ്ഡ്. കഫെ കോഫി ഡെയുടെ ചിക്കമംഗളൂരിലെ എസ്റ്റേറ്റിലും പരിശോധന നടക്കുന്നുണ്ട്.
ഇന്ത്യയിലെ ഏറ്റവും വലിയ കോഫി റീട്ടെയ്ല്‍ ശൃംഖലയായ കഫെ കോഫി ഡെയുടെ ഉടമസ്ഥനായ വി.ജി സിദ്ധാര്‍ഥ് രാജ്യത്തെ ഏറ്റവും വലിയ കാപ്പി കയറ്റുമതിക്കാരനാണ്.
Post Your Comments