Latest NewsNewsIndia

ബലാത്സംഗത്തിനു കാരണം കാറിലും പാര്‍ക്കിലുമിരുന്ന് ചുംബിക്കുന്നതാണെന്ന് ബിജെപി എംപി

ജയ്പൂര്‍: ചുംബിക്കുവാനും കെട്ടിപ്പിടിക്കുവാനുമായി പൊതുവായ വേദികളില്‍ എത്തുന്നവരെ അഴിക്കുള്ളിലാക്കണമെന്ന് ബിജെപി എംപി സാക്ഷി മഹാരാജ്. കാറുകളിലും പാര്‍ക്കിലും മോട്ടോര്‍ സൈക്കിളിലുമായി അരങ്ങേറുന്ന ഇത്തരം പ്രവണത്തകളാണ്പിന്നീട് ലൈംഗീക പീഡനം അടക്കമുള്ള പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, ഇത്തരക്കാരെ പോലീസ് അറസ്റ്റ് ചെയ്യ്ണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാറിലും പാര്‍ക്കിലുമെല്ലാം വെച്ച്‌ കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്യുന്ന ആളുകളെ ജയിലിലടക്കുകയാണ് വേണ്ടത്. രാജസ്ഥാനിലെ ഭാരത്പൂരില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button