Latest NewsIndiaNews

അന്യമതസ്ഥനായ യുവാവിനൊപ്പം ഇരുന്നതിന് പെണ്‍കുട്ടിക്ക് വനിതാ രാഷ്ട്രീയ നേതാവിന്റെ ക്രൂരമര്‍ദ്ദനം

ആഗ്ര അന്യമതസ്ഥനായ യുവാവിനൊപ്പം ഇരുന്നതിന് പെണ്‍കുട്ടിയെ വനിതാ രാഷ്ട്രീയ നേതാവ് മര്‍ദിച്ചു. മുസ്ലിം സുഹൃത്തിനൊപ്പം ഇരുന്നതിനു ഹിന്ദു പെണ്‍കുട്ടിയെ വനിതാ രാഷ്ട്രീയ നേതാവാണ് മര്‍ദിച്ചത്. ഉത്തര്‍പ്രദേശിലാണ് സംഭവം നടന്നത്. ബിജെപി അലിഖഢ് വനിതാ വിഭാഗം പ്രസിഡന്റ് സംഗീത വര്‍ഷിനിയാണ് മര്‍ദനം നടത്തിയത്. മുസ്ലീം യുവാവുമായുള്ള ബന്ധത്തെക്കുറിച്ച് ചോദിച്ചാണ് സംഗീത പെണ്‍കുട്ടിയെ മര്‍ദിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി.

‘നീ ഒരുപാട് വളര്‍ന്നില്ലേ. അവന്‍ മുസ്ലിം ആണെന്ന് നിനക്ക് അറിയില്ലേ.’ എന്നു പറഞ്ഞുകൊണ്ടായിരുന്നു മര്‍ദനം. പെണ്‍കുട്ടിയെ മുഖത്ത് മര്‍ദിച്ചത് ഇതിനകം വിവാദമായിട്ടുണ്ട്. പെണ്‍കുട്ടിയും യുവാവും ഒരുമിച്ചിരിക്കുന്നത് കണ്ട ഹിന്ദു ജഗ്രാന്‍ മഞ്ച് പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും സംഭവത്തില്‍ ഇടപ്പെട്ടത്. ഇവരെ പോലീസ് സ്റ്റേഷനില്‍ എത്തിച്ച് വീട്ടുകാരോടൊപ്പം പെണ്‍കുട്ടിയ പറഞ്ഞയക്കുകയായിരുന്നു.എന്നാല്‍ താന്‍ പ്രായപൂര്‍ത്തിയായ യുവതിയാണെന്നും തങ്ങള്‍ പ്രണയത്തിലാണെന്നും പെണ്‍കുട്ടി വ്യക്തമാക്കിയിട്ടുണ്ട്. തനിക്കൊപ്പമുള്ള മുഹമ്മദ് ഫൈസാന്‍ എന്ന യുവാവ് തന്റെ ബോയ്ഫ്രണ്ടാണെന്നും രണ്ടുവര്‍ഷമായി തങ്ങള്‍ പ്രണയത്തിലാണെന്നും പെണ്‍കുട്ടി തന്നെ മര്‍ദ്ദിക്കുന്നവരോട് വിളിച്ചുപറയുന്നത് വീഡിയോയില്‍ വ്യക്തമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button