മുംബൈ : ട്രെയിനിനുള്ളിൽ പെണ്‍കുട്ടിക്ക് നേരെ ആക്രമണം നടത്തിയയുവാവിനെ യാത്രക്കാർ തല്ലിച്ചതച്ചു. ദാദര്‍ റെയില്‍വേ സ്റ്റേഷനും മുംബെെ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനും ഇടയിലാണ് സംഭവം. പന്ത്രണ്ട് വയസ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗത്ത് യുവാവ് സ്പർശിക്കാൻ ശ്രമിക്കുമ്പോൾ കുട്ടി നിലവിളിക്കുകയായിരുന്നു. കുട്ടയുടെ നിലവിളി കേട്ടതോടെ യാത്രക്കാർ കൂട്ടത്തോടെയെത്തി യുവാവിനെ തല്ലുകയായിരുന്നു.
സംഭവം യാത്രക്കാർ വിവരിക്കുന്നതിങ്ങനെ .ഉച്ചയ്ക്ക് രണ്ടേകാലിനുള്ള പുറപ്പെട്ട ട്രെയിനില്‍ ദാദര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് വിരാജ് ശ്രീറാംജി പാണ്ഡെ (28) എന്നയാള്‍ കയറി. ഇയാള്‍ പെണ്‍കുട്ടിയുടെ സമീപത്ത് വന്നിരിക്കുകയും ചെയ്തു. ട്രെയിന്‍ വീണ്ടും മുന്നോട്ട് നീങ്ങിയതോടെ വിരാജ് പെണ്‍കുട്ടിയുടെ ദേഹത്ത് അനാവശ്യമായി സ്പര്‍ശിക്കാന്‍ തുടങ്ങി.
ഇതോടെ കുട്ടി ബഹളംവെച്ചു . തുടർന്ന് കുട്ടിയുടെ അമ്മാവന് വിരാജിനെ പിടിച്ച് നിര്‍ത്തി ചോദ്യങ്ങള്‍ ആരംഭിച്ചതോടെ ഇയാള്‍ ഇത് അവഗണിച്ച് രക്ഷപ്പെടാന്‍ നോക്കി. അതോടെ കാര്യം മനസിലായ മറ്റ് യാത്രക്കാര്‍ യുവാവിനെ കെെകാര്യം ചെയ്ത ശേഷം പോലീസിന് കെെമാറുകയായിരുന്നു. വിരാജിനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു.
Post Your Comments