Latest NewsKeralaNewsCrime

സംസ്ഥാനത്തെ ഷോപ്പിംഗ് മാളിൽ വച്ച് പെൺകുട്ടിയെ ആക്രമിക്കാൻ ശ്രമം: ഉത്തരേന്ത്യൻ സ്വദേശി പിടിയിൽ

തിരുവനന്തപുരം : തിരുവനന്തപുരത്തെ ഷോപ്പിംഗ് മാളിൽ വച്ച് പെൺകുട്ടിക്ക് നേരെ ആക്രമണം. അട്ടക്കുളങ്ങരയിലെ ഷോപ്പിംഗ് മാളിൽ നിന്നു നടന്നു വരികയായിരുന്ന പെൺകുട്ടിയാണ് ആക്രമിക്കപ്പെട്ടത്. സംഭവത്തിൽ ഉത്തരേന്ത്യൻ സ്വദേശിയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. എന്നാൽ, നാട്ടുകാരുടെ മർദനത്തിൽ പരിക്കേറ്റ പ്രതി ഇപ്പോൾ ആശുപത്രിയിലാണ്.

Read Also  :  ‘ഈ കൈ കൊണ്ടാണ് ഞാനെന്റെ കുഞ്ഞിനെ കൊന്നത്, ഇനിയൊരു കുഞ്ഞ് എനിക്ക് ചിന്തിക്കാനാകില്ല’: ദിവ്യ ജോണി പറയുന്നു, വീഡിയോ

ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം നടന്നത്. ഷോപ്പിംഗ് മാളിൽ നിന്നു നടന്നു വരികയായിരുന്ന പെണ്‍കുട്ടിയുടെ നേരെ പ്രതി ഓടി വരികയും ഇവരുടെ വസ്ത്രത്തില്‍ കയറി പിടിക്കുകയും ആക്രമിക്കുകയുമായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ ഇടപെട്ട് ഇയാളെ മാറ്റുകയും മര്‍ദിക്കുകയുമായിരുന്നു. ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി സംശയിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. മറ്റ് കാര്യങ്ങള്‍ പൊലീസ് പരിശോധിച്ചു വരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button