കോഴിക്കോട്: മലബാര്‍ സിമന്റ്സ് അഴിമതി കേസില്‍പ്പെട്ട വിവാദ വ്യവസായി ചാക്ക് രാധാകൃഷ്ണനെന്ന വി.എം.രാധാകൃഷ്ണന്റെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് കണ്ടുകെട്ടി. 2004-2008 കാലത്ത് സമ്പാദിച്ച 23 കോടിയുടെ സ്വത്തുക്കളാണ് എന്‍ഫോഴ്സ്മെന്റ് കണ്ടുകെട്ടിയത്. കോഴിക്കോട്, പാലക്കാട്, വയനാട് എന്നീ ജില്ലകളിലെ സ്വത്തുക്കളാണ് പ്രധാനമായും കണ്ടുകെട്ടിയത്.
2004-2008 കാലഘട്ടത്തിലാണ് മലബാര്‍ സിമന്റ്സില്‍ എറ്റവും കൂടുതല്‍ അഴിമതി നടന്നത്. രാധാകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള ഹോട്ടല്‍, ഫ്ലാറ്റ് എന്നിവ കണ്ടുകെട്ടിയ സ്വത്തുക്കളില്‍പ്പെടും. മലബാര്‍ സിമന്റ്സ് അഴിമതിയുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നതിനിടെയാണിത്. ഈ കാലയളവില്‍ മലബാര്‍ സിമന്റ്സിലെ കരാര്‍ എടുത്തിരുന്നത് രാധാകൃഷ്ണന്‍. ഇതുമായി ബന്ധപ്പെട്ട് അഞ്ച് അഴിമതി കേസുകളില്‍ വിജിലന്‍സ് നേരത്തെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
Post Your Comments