കൊച്ചി : വിവാദവ്യവസായി വി എം രാധാകൃഷ്ണന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി. 23 കോടിയോളം രൂപയുടെ സ്വത്തുക്കളാണ് കേന്ദ്ര സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം (എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്) കണ്ടുകെട്ടിയത്. ഭൂമിയും കെട്ടിടങ്ങളും റിസോര്‍ട്ടും ഉള്‍പ്പെടെ തിരുവനന്തപുരം, കോഴിക്കോട്, വയനാട്, പാലക്കാട് എന്നീ ജില്ലകളിലെ 11 സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് നടപടികള്‍ക്ക് തുടക്കംകുറിച്ചത്.
മലബാര്‍ സിമന്റ്‌സിന് നഷ്ടമുണ്ടാക്കിയ ഇടപാടുകളില്‍ രാധാകൃഷ്ണന്‍ സാമ്പത്തിക നേട്ടമുണ്ടാക്കി എന്നതാണ് കേസുകള്‍. സാമ്പത്തിക നേട്ടത്തിന് ആനുപാതികമായാണ് എന്‍ഫോഴ്‌സ്‌മെന്റ് സ്വത്ത് കണ്ടുകെട്ടിയത്. കണ്ടുകെട്ടിയ സ്വത്തുക്കള്‍ക്കെല്ലാംകൂടി 1.99 കോടി രൂപയാണ് 2004-ലെ വിലയായി കണക്കാക്കിയിരിക്കുന്നത്.
കേവലം ആറുലക്ഷം രൂപയാണ് 2004-ലെ വിലയായി രേഖപ്പെടുത്തിയിരിക്കുന്നത്. സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ ഏതെങ്കിലും അന്വേഷണ ഏജന്‍സി കുറ്റപത്രം സമര്‍പ്പിച്ചാല്‍, കള്ളപ്പണം വെളുപ്പിക്കല്‍ നിരോധനനിയമപ്രകാരം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു നടപടി സ്വീകരിക്കാം. അഞ്ചു കേസുകളില്‍ വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.
Post Your Comments