വാളയാര്‍: സിമന്റ് വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ കേരളത്തില്‍ വില്‍പ്പന നടത്തുന്ന സിമന്റ് കമ്പനികളുടെ കണ്‍സോര്‍ഷ്യം രൂപീകരിച്ച് മലബാര്‍ സിമന്റ്സിനെ നോഡല്‍ ഏജന്‍സിയായി നിയമിക്കണമെന്ന് മലബാര്‍ സിമന്റ്സ് എംപ്ലോയീസ് യൂണിയന് (സിഐടിയു) വാര്‍ഷിക ജനറല്‍ ബോഡി ആവശ്യപ്പെട്ടു.
എസ് രവി നഗറില്‍ (എംസിഎല്‍ കമ്യൂണിറ്റി ഹാള്‍) സിപിഐ എം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രന് ഉദ്ഘാടനം ചെയ്തു. വര്‍ക്കിങ് പ്രസിഡന്റ് എസ് ബി രാജു അധ്യക്ഷനായി. പ്രജിത്ത് തോട്ടത്തില്‍ രക്തസാക്ഷി പ്രമേയവും ടി ആര് രോജേഷ് അനുശോചന പ്രമേയവും ജനറല്‍ സെക്രട്ടറി കെ നാഗരാജ് റിപ്പോര്‍ട്ടും അവതരിപ്പിച്ചു. വിരമിച്ച അംഗങ്ങള്‍ക്കുള്ള യാത്രയയപ്പ് സമ്മേളനം സിഐടിയു ജില്ലാ സെക്രട്ടറി എം ഹംസ ഉദ്ഘാടനം ചെയ്തു.
Post Your Comments