Latest NewsKerala

പ്രമുഖ വ്യവസായിയുടെ വീട്ടിലും ഓഫീസിലും എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ്

തൃശൂര്‍: വ്യവസായി വിഎം രാധാകൃഷ്ണന്റെ വീട്ടിലും ഓഫീസിലും എന്‍ഫോഴ്‌സ്‌മെന്റിന്റെ റെയ്ഡ്. മലബാര്‍ സിമന്റ്‌സിലെ അഴിമതിയുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. ഒന്‍പതു വര്‍ഷത്തേക്ക് ഫ്‌ളൈ ആഷ് നല്‍കാന്‍ മലബാര്‍ സിമന്റ്‌സുമായി രാധാകൃഷ്ണന്റെ സ്ഥാപനമായ എആര്‍കെ വുഡ് ആന്‍ഡ് മെറ്റല്‍സ് കരാറുണ്ടാക്കിയിരുന്നു.

നാലു വര്‍ഷത്തിനുശേഷം അതിന് കെട്ടിവെച്ച ബാങ്ക് ഗാരണ്ടി തുക പലിശസഹിതം പിന്‍വലിച്ചു. ബാങ്ക് ഗാരണ്ടിയും പലിശയുമുള്‍പ്പെടെ 52.45 ലക്ഷം രൂപ പിന്‍വലിച്ചത് മലബാര്‍ സിമന്റ്‌സിന് നഷ്ടമുണ്ടാക്കിയെന്നാണ് കേസ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button