Latest NewsNewsGulf

ഭർത്താവിന്റെ പീഡനം മൂലം യുവതി ഇരുനില കെട്ടിടത്തിന്റെ മുകളിൽ നിന്നു ചാടി

ഷാർജ: ഭർത്താവിന്റെ ദേഹോപദ്രവം സഹിക്കാൻ കഴിയാതെ ഇരുനിലക്കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടിയ യുവതിയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിറിയൻ വംശജയായ മുപ്പത്തിമൂന്നുകാരിയെ ആണ് അൽ ഖാസിമി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ളത്. വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ ഭർത്താവ് അനുവദിച്ചിരുന്നില്ല എന്നും ഭർത്താവിൽ നിന്ന് രക്ഷപെടാനാണ് കെട്ടിടത്തിന്റെ മുകളിൽ നിന്നു ചാടിയതെന്ന് യുവതി അറിയിച്ചിരുന്നു.

അതേസമയം, ഭാര്യ അപരിചിതനായ ഒരാളുമായി മൊബൈൽ ഫോണിൽ സംസാരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് മുറിയിൽ പൂട്ടിയിട്ടതാണെന്നാണ് ഭർത്താവിന്റെ വാദം. പൊലീസിൽ വിവരം അറിയിക്കാൻ പോയി തിരിച്ചു വരുമ്പോഴാണ് ഭാര്യ ജനലുവഴി പറത്തേക്കു ചാടുന്നതാണ് താൻ കണ്ടതെന്നും ഇയാൾ പറയുന്നു. പരുക്കു ഭേദമായാലുടൻ യുവതിയെ വിശദമായി ചോദ്യം ചെയ്യുമെന്നും ഇപ്പോൾ നിരീക്ഷണത്തിലാണെന്നും പൊലീസ് അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button