Latest NewsNewsIndia

ബാങ്കുകളിലേയ്ക്ക് തിരികെ വന്ന പണം പാവങ്ങളുടെ ക്ഷേമത്തിന് ഉപയോഗിക്കുമെന്ന് വെങ്കയ്യ നായിഡു

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കലിനു ശേഷം ബാങ്കുകളിലേയ്ക്ക് തിരികെ വന്ന പണം അവശ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉപയോഗിക്കുമെന്ന് വ്യക്തമാക്കി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു.99 ശതമാനം നോട്ടുകളും തിരികെ വന്നതിനെ പലരും വിമര്‍ശിക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല. കിടപ്പുമുറിയിലും കുളിമുറിയിലും മറ്റും കെട്ടുകളായി സൂക്ഷിച്ചിരുന്ന പണം ബാങ്കുകളിൽ തിരികെയെത്തിയത് നല്ലതല്ലേയെന്ന് അദ്ദേഹം ചോദിക്കുകയുണ്ടായി.

ബാങ്കുകളിലെത്തിയ ഈ പണം ഇനി പാവപ്പെട്ടവരുടെ ഉന്നമനത്തിനായാണ് ചെലവഴിക്കാന്‍ പോകുന്നത്. അത്തരം പ്രവര്‍ത്തനങ്ങള്‍ക്കായിരിക്കും സര്‍ക്കാന്‍ ഇനി മുന്‍ഗണന നല്‍കുകയെന്നും വെങ്കയ്യ നായിഡു വ്യക്തമാക്കി. പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങളും സംരംഭകത്വത്തിലേയ്ക്ക് വരികയും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് മികച്ച സംഭാവനകള്‍ നല്‍കുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാകണം. പാവപ്പെട്ടവര്‍ക്ക് വായ്പ നല്‍കിയാല്‍ തിരിച്ചടയ്ക്കില്ലെന്നും പാവപ്പെട്ടവര്‍ നികുതി നല്‍കില്ലെന്നും പൊതുവില്‍ തെറ്റിദ്ധാരണയുണ്ട്. യഥാര്‍ഥത്തില്‍ സമ്പന്നരാണ് നികുതി വെട്ടിപ്പുകള്‍ നടത്തുന്നതെന്നും വെങ്കയ്യ നായിഡു കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button