Latest NewsNewsIndia

നീണ്ടനാളത്തെ പ്രണയത്തിന് ശേഷം വിവാഹം കഴിച്ചു; മണിക്കൂറുകള്‍ക്കുള്ളില്‍ ട്രെയിന് മുന്നില്‍ ചാടി ജീവനൊടുക്കി

വിജയവാഡ: വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികൾ ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്‌തു. ആന്ധ്രാപ്രദേശിലെ പ്രകാസം ജില്ലിയിൽ ബേട്ടുള സന്ദീപ് (22), ഭോഗിറെഡ്ഡി മൗനിക (20) എന്നിവരാണ് ആത്മഹത്യ ചെയ്തത്. നീണ്ട നാളത്തെ പ്രണയത്തിനൊടുവില്‍ ചൊവ്വാഴ്ചയായിരുന്നു ഇരുവരുടെയും വിവാഹം.

ഇരുവരുടേയും പ്രണയത്തെ മാതാപിതാക്കള്‍ ശക്തമായി എതിര്‍ത്തിരുന്നു. ചൊവ്വാഴ്ച വീടുവിട്ടിറങ്ങിയ ഇരുവരും വിജയവാഡയിലെത്തി രജിസ്റ്റര്‍ വിവാഹം നടത്തുകയും തങ്ങൾ മരിക്കുകയാണെന്ന് കാണിച്ച് സുഹൃത്തുക്കൾക്ക് സന്ദേശമയയ്ക്കുകയും ചെയ്‌തു. തുടര്‍ന്ന് വേട്ടപാലം റെയില്‍വേ സ്റ്റേഷനിലെത്തി ഇരുവരും ട്രെയിന് മുന്നില്‍ ചാടി മരിക്കുകയായിരുന്നു. കൈകള്‍ കോര്‍ത്ത നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. മാതാപിതാക്കളെ സമീപിക്കാനുള്ള ബുദ്ധിമുട്ടുകൊണ്ടാകാം ഇരുവരും ജീവനൊടുക്കിയതാണെന്നാണ് നിഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button