
തൊടുപുഴ: പോലീസുകാരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടുറോഡില്‍ മര്‍ദ്ദിച്ചു.തൊടുപുഴയിലാണ് സംഭവം. രാത്രിയിലാണ് അക്രമം നടന്നത്. തൊടുപുഴ പോലീസ് സ്‌റ്റേഷനുമുന്നില്‍ സംഘര്‍ഷം തടയാന്‍ ചെന്ന രണ്ട് പോലീസുകാരെയാണ് മര്‍ദ്ദിച്ചത്.
എസ്എഫ്‌ഐ ഇടുക്കി ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം വളഞ്ഞിട്ടു മര്‍ദ്ദിക്കുകയായിരുന്നു. അക്രമം കണ്ട് സ്റ്റേഷനില്‍നിന്നും മറ്റ് പോലീസ് എത്തിയപ്പോഴേക്കും അക്രമികള്‍ സ്ഥലംവിട്ടിരുന്നു. സ്‌റ്റേഷനുപുറത്ത് ഒരുചെറുപ്പക്കാരനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വ്യാപക പരാതികളാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ ഉയരുന്നത്.
Post Your Comments