അബുദാബി•സ്വര്‍ണം വങ്ങുമ്പോള്‍ സൂക്ഷിക്കുക. 27 കിലോ വ്യാജ സ്വർണമാണ് അബുദാബി പോലീസ് കഴിഞ്ഞദിവസം വിവിധ സ്വര്‍ണക്കടകളില്‍ നിന്നും പിടികൂടിയത്. രാജ്യാന്തര ബ്രാൻഡുകളുടെ പേര് എഴുതിയായിരുന്നു വ്യാജ സ്വർണാഭരണങ്ങൾ വിൽപന നടത്തിയിരുന്നത്. ഒരു വ്യക്തിയുടെ തന്നെ ഉടമസ്ഥതയിലുള്ള 11 ജ്വല്ലറികള്‍ ഉള്‍പ്പടെ 26 ഇടത്തായിരുന്നു പരിശോധന. ജ്വല്ലറികളുടെ പേരുകൾ അബുദാബി പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.
വ്യാജ സ്വർണാഭരണങ്ങൾ ജ്വല്ലറികളിലെ രഹസ്യ അറകളിലായിരുന്നു സൂക്ഷിച്ചിരുന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് ജ്വല്ലറികളിൽ റെയ്ഡ് നടത്തി വ്യാജ സ്വർണാഭരണങ്ങൾ പിടികൂടുകയായിരുന്നു. പിടികൂടിയ വ്യാജ സ്വർണാഭരണങ്ങൾ തുടർനടപടിക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. രാജ്യാന്തര ബ്രാൻഡുകൾ തിരഞ്ഞെടുക്കുമ്പോൾ ജാഗ്രത പുലർത്തണമെന്ന് അബുദാബി പൊലീസ് ഉപയോക്താക്കളോട് നിർദേശിച്ചു.
Post Your Comments