KeralaLatest NewsNews

മന്ത്രി സ്ഥാനത്തെക്കുറിച്ച് ഇ.പി.ജയരാജന്‍ പറയുന്നത്

കണ്ണൂര്‍: സിപിഎം നേതാവും മുന്‍ മന്ത്രിയുമായ ഇ.പി.ജയരാജന്‍ മന്ത്രി സ്ഥാനത്തേക്കുള്ള മടങ്ങിവരവിനെക്കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്നു അഭിപ്രായപ്പെട്ടു. ജയരാജനു എതിരെ ഉയര്‍ന്നു വന്ന ജയരാജന്‍ ബന്ധുനിയമന കേസ് അവസാനിപ്പിക്കാനുള്ള വിജിലന്‍സ് തീരുമാനിച്ച സാഹചര്യത്തിലാണ് ഈ പ്രതികരണം. മന്ത്രി സ്ഥാനം രാജിവച്ചത് പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും അന്തസ്സുയര്‍ത്താനാണ് . താന്‍ നിരാപരാധിയാണെന്നു ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞതില്‍ സന്തോഷമെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. അഴിമതി നിരോധന നിയമപ്രകാരം ബന്ധുനിയമനക്കേസ് നിലനില്‍ക്കില്ലെന്നു വിജിലന്‍സ് ലീഗല്‍ അഡൈ്വസര്‍ നിയമോപദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് അവസാനിപ്പിക്കാന്‍ വിജിലന്‍സ് തീരുമാനിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button