USALatest NewsNewsInternational

എച്ച്​.1ബി വിസ നൽകുന്നതിനുള്ള നടപടികൾ അമേരിക്ക പുനരാരംഭിച്ചു

വാഷിംഗ്‌ടണ്‍: എച്ച്​.1ബി വിസ നൽകുന്നതിനുള്ള നടപടികൾ അമേരിക്ക പുനരാരംഭിച്ചു. ചൊവ്വാഴ്ച പുറത്തിറക്കിയ കുറിപ്പിലാണ് വിസ നല്‍കുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം പിന്‍വലിച്ചതായി അധികൃതര്‍ അറിയിച്ചത്.

15 ദിവസത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കി വിസ ലഭ്യമാക്കുമെന്നാണ്​ നിലവിൽ വ്യക്​തമാക്കിയിരിക്കുന്നത്​​. 2018ൽ 20,000 അപേക്ഷകർക്ക്​ വേഗത്തിൽ എച്ച്​.1ബി വിസ നൽകുമെന്നും അറിയിച്ചിട്ടുണ്ട്​.

അപേക്ഷകരുടെ എണ്ണം വര്‍ധിച്ചതിനാല്‍ അഞ്ച് മാസങ്ങള്‍ക്ക് മുമ്പ് വിസ നല്‍കുന്നതിന് അമേരിക്ക നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു.
ഇന്ത്യയില്‍ നിന്നുള്ള ഐടി പ്രൊഫഷണലുകള്‍ ഉള്‍പ്പെടെ നിരവധി പേര്‍ രാജ്യത്ത് തൊഴില്‍ ചെയ്യുന്നതിന് എച്ച്​.1ബി വിസകളാണ് ഉപയോഗപ്പെടുത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button