Latest NewsNewsInternational

ജനക്കൂട്ടത്തിന് നേരെ റോക്കറ്റ് ആക്രമണം

മോസ്കോ: യുദ്ധ അഭ്യാസങ്ങള്‍ക്കായി നിയോഗിച്ചിരുന്ന റഷ്യന്‍ സൈനിക ഹെലിക്കോപ്റ്റര്‍ അബദ്ധത്തില്‍ ജനക്കൂട്ടത്തിനു നേര്‍ക്കു റോക്കറ്റ് തൊടുത്തു. അപകടത്തില്‍ രണ്ടുപേര്‍ക്കു പരിക്കേറ്റു. ഇവര്‍ രണ്ടുപേരും മാധ്യമപ്രവര്‍ത്തകരാണ്.

മലമ്പ്രദേശത്ത് കൂടി നിന്നവർക്ക് നേരെയാണ് ഹെലിക്കോപ്റ്റര്‍ റോക്കറ്റ് തൊടുത്തത്. ഇതിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ റഷ്യന്‍ ന്യൂസ് പോര്‍ട്ടലായ 66 ആര്‍യു പുറത്തുവിട്ടു. സാങ്കേതിക തകരാർ മൂലമാണ് ഇത്തരമൊരു അപകടമുണ്ടായതെന്ന് ഉയർന്ന സൈനിക ഉദ്യോഗസ്ഥർ അറിയിച്ചു.

തിങ്കളാഴ്ച നടന്ന സപാദ്-2017 വ്യോമാഭ്യാസത്തിനെയാണ് അപകടമെന്നാണു റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഇത് റഷ്യന്‍ സര്‍ക്കാര്‍ നിഷേധിച്ചു. വ്യോമാഭ്യാസം കാണാന്‍ റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമര്‍ പുടിനും എത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button