Latest NewsNewsIndia

ഫോർവേഡ് മെസേജ്’ സൂക്ഷിക്കണമെന്ന് രാജ്നാഥ് സിങ്

ന്യൂഡൽഹി: സമൂഹമാധ്യമങ്ങളിൽ വരുന്ന ഫോർവേഡ് മെസേജ് സൂക്ഷിക്കണമെന്ന് രാജ്നാഥ് സിങ്. രാജ്യത്ത് തെറ്റിദ്ധാരണയുണ്ടാക്കുന്ന വിവരങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് സംഘർഷം സൃഷ്ടിക്കാൻ ചിലർ ശ്രമിക്കുന്നുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് വ്യക്തമാക്കി.

മറ്റുള്ളവർക്ക് രാജ്യവിരുദ്ധ ശക്തികൾ പ്രചരിപ്പിക്കുന്ന ഇത്തരം മെസേജുകൾ പരിശോധിക്കാതെ അയച്ചു കൊടുക്കരുതെന്നും മന്ത്രി പറഞ്ഞു. അദ്ദേഹം നേപ്പാളും ഭൂട്ടാനുമായുള്ള ഇന്ത്യയുടെ അതിർത്തികളിൽ സശസ്ത്ര സീമ ബല്ലിന്റെ (എസ്എസ്ബി) പുതിയ ഇന്റലിജന്റ്സ് വിഭാഗത്തെ നിയോഗിച്ചു സംസാരിക്കുകയായിരുന്നു.

വാട്സാപ്പിലൂടെയും മറ്റും നുണയും യാതൊരു അടിസ്ഥാനവുമില്ലാത്തതുമായ വാർത്തകൾ പ്രചരിക്കുന്നുണ്ട്. ജനം വിശ്വസിച്ചു പോകുന്ന തരത്തിലുള്ളവയാണ് പലതും. എസ്എസ്ബി ജവാന്മാർ ഇത്തരം സന്ദേശങ്ങൾ വിശ്വാസത്തിലെടുക്കാനോ പ്രചരിപ്പിക്കാനോ തയാറാകരുത്. ഇവയ്ക്കെതിരെ കരുതലോടെയിരിക്കണമെന്നും മന്ത്രി പറഞ്ഞു.

സശസ്ത്ര സീമ ബൽ ആണ് ഇന്ത്യ–നേപ്പാൾ അതിർത്തിയിലെ 1751 കിലോമീറ്റർ പ്രദേശത്തും ഇന്ത്യ–ഭൂട്ടാൻ അതിർത്തിയിലെ 699 കിലോമീറ്ററിലും സംരക്ഷണമൊരുക്കുന്നത്. കൂടുതൽ പ്രയാസമേറിയ കാര്യമാണ് വീസയില്ലാതെ യാത്ര സാധ്യമാകുന്ന ഇത്തരം അതിർത്തികളിൽ സുരക്ഷ ഉറപ്പാക്കുകയെന്നത്.

പാക്കിസ്ഥാനും ബംഗ്ലദേശിനുമിടയിൽ വേലി കെട്ടിത്തീർത്തുള്ള സുരക്ഷയേക്കാൾ ബുദ്ധിമുട്ടേറിയതാണ് ഇത്. ആരൊക്കെയാണ് രാജ്യദ്രോഹികളെന്നും ഏതു വഴിയാണ് കുറ്റവാളികൾ വരുന്നതെന്നും ആരുടെ കയ്യിലാണ് ലഹരിമരുന്നും കള്ളനോട്ടുമുള്ളത് എന്നുമെല്ലാം കണ്ടുപിടിക്കാൻ ഇത്തരം അതിർത്തികളിൽ ഏറെ ബുദ്ധിമുട്ടാണെന്ന കാര്യം വിസ്മരിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button