ഭീകരവാദത്തെ ചെറുക്കാന്‍ ആഗോളതലത്തില്‍ ശക്തമായ ഇടപെടലുകളും സംവിധാനങ്ങളും വേണമെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന് അല്‍ഥാനി. ന്യൂയോര്‍ക്കില്‍ സംഘടിപ്പിച്ച യു എസ് ഇസ്ലാം വേള്‍ഡ് ഫോറം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.
ഭീകരവാദത്തിന്റെ മുഴുവൻ വഴികളും ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന രാജ്യമാണ് ഖത്തറെന്നും, അതിലേക്ക് നയിക്കുന്ന കാരണങ്ങളെയാണ് ഞങ്ങൾ ചികിത്സിച്ചു ഇല്ലാതാക്കുന്നതെന്നും ഖത്തര്‍ വിദേശകാര്യമന്ത്രി പറഞ്ഞു. അന്താരാഷ്ട്ര സുരക്ഷ സമിതികൾ ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രത കാണിക്കണം. യു.എസ്-ഇസ്ലാം വേൾഡ് ഫോറം പോലെയുള്ള സംരഭങ്ങൾ നിരന്തരമായി സംഘടിപ്പിക്കുന്ന വഴി ഇസ്ലാമിനെ സംബന്ധിച്ച്ചുള്ള തെറ്റിദ്ധാരണങ്ങള്‍ ഇല്ലാതാക്കാന്‍ കഴിയുമെന്നും അദ്ദേഹം അറിയിച്ചു.
അമേരിക്കയും ഇസ്ലാമിക ലോകവും തമ്മിലുള്ള പ്രധാന വെല്ലുവിളി ഫലസ്തീൻ പ്രതിസന്ധിയാണ്. പ്രതിസന്ധിയും സഹകരണവും എന്ന പ്രമേയത്തിലാണ് 13 മത് യു എസ് ഇസ്ലാമിക് വേള്‍ഡ് ഫോറം ന്യൂയോര്‍ക്കില്‍ നടന്നത് .
Post Your Comments