ദില്ലി: ഇന്ത്യയിലെ ഡിജിറ്റല്‍ പണമിടപാടിനെ വലിയൊരു വിപ്ലവ തലത്തേയ്ക്ക് ഉയര്‍ത്താന്‍ ഒരുങ്ങുകയാണ് ഗൂഗിള്‍ . ഡിജിറ്റൽ പണമിടപാട് സേവനങ്ങള്‍ എളുപ്പത്തില്‍ നടത്താനായി തേസ് എന്ന പേരിലാണ് കമ്പനി ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. ഹിന്ദി വാക്കായ തേസിന്റെ അര്‍ഥം വേഗതയുള്ളത് എന്നാണ്.
നാഷണല്‍ പേയ്മെന്റ് കോര്‍പറേഷന്‍റെ യു.പി.ഐ (യുനൈറ്റഡ് പേയ്മെന്റ് ഇന്റര്‍ഫേസ്) അടിസ്ഥാനപ്പെടുത്തിയാണ് ഈ ആപ്പ് പ്രവര്‍ത്തിക്കുക. ഏത് ബാങ്ക് അക്കൗണ്ടിലുമുള്ള പണവും ആപ്പിലേക്ക് മാറ്റാനും അവിടെ നിന്ന് മറ്റൊരാളുടെ അക്കൗണ്ടിലേക്ക് അയയ്ക്കാനും ഇതുവഴി സാധിക്കും. പേടിഎം, മൊബിക്വിക്ക് തുടങ്ങിയ വാലറ്റുകളുമായി സഹകരിച്ച് ഇവയിലൂടയുള്ള സേവനം കൂടി നല്‍കുന്ന തരത്തിലായിരിക്കും തേസ് പ്രവര്‍ത്തിക്കുകയെന്നാണ് ഇപ്പോള്‍ വരുന്ന സൂചനകള്‍. അല്ലാത്തപക്ഷം പേടിഎമ്മിന് ഇത് ഭീഷണിയാകും.
Post Your Comments