Latest NewsNewsIndiaCrime

അധ്യാപകനും സ്‌കൂൾ ഉടമയും വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്തു 

സിക്കാര്‍ :രാജസ്ഥാനില്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയെ സ്കൂൾ ഉടമയും അദ്ധ്യാപകനും ചേർന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി. ശിക്കാർ സ്വദേശിയായ പെൺകുട്ടിയാണ് ക്രൂര ബലാത്സംഗത്തിന് ഇരയായത്. അജീത്ഗഢിലെ ജന്ത ബാല്‍ നികേതന്‍ സ്കൂളിന്റെ ഉടമ ജഗ്ദീഷ്, അധ്യാപകന്‍ ജഗത് സിംഗ് എന്നിവരാണ് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്.

പീഡനത്തിനുശേഷം ഗർഭിണിയായ പെൺകുട്ടി അടുത്തുള്ള പട്ടണത്തിൽ ഗര്‍ഭഛിദ്രം നടത്താന്‍ ശ്രമിച്ചിരുന്നു. ഇതിനുശേഷം അമിത രക്തസ്രാവമുണ്ടായതിനെത്തുടർന്ന് പെൺകുട്ടിയെ അജീത്ഗഢിലെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനെത്തുടർന്നാണ് പീഡന വിവരം പുറം ലോകം അറിയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button