Latest NewsKeralaNews

വിമാനത്താവളത്തില്‍ യാത്രക്കാര്‍ നാല് മണിക്കൂര്‍ മുമ്പ് എത്തണമെന്ന് പൊലീസിന്റെ നിര്‍ദേശം

 

മലപ്പുറം : വിമാനത്താവളത്തില്‍ യാത്രക്കാര്‍ നാല് മണിക്കൂര്‍ മുമ്പ് എത്തിച്ചേരണമെന്ന് പൊലീസിന്റെ നിര്‍ദേശം. കോഴിക്കോട് രാജ്യാന്തര വിമാനത്താവളത്തിലെ യാത്രക്കാര്‍ക്കാണ് പൊലീസിന്റെ പുതിയ നിര്‍ദേശം. വിമാനത്താവളത്തില്‍ പുതിയ ടെര്‍മിനലിന്റെ മുന്‍വശത്തെ നവീകരണ ജോലികളും പാര്‍ക്കിങ് ഏരിയയുടെ കുറവും മഴയുംമൂലം നിയന്ത്രണാതീതമായ തിരക്കാണ് അനുഭവപ്പെടുന്നത്. ഇതേതുടര്‍ന്ന് പല യാത്രക്കാര്‍ക്കും സമയത്തിന് വിമാനത്താവളത്തില്‍ എത്താനാകാതെ, യാത്ര മുടങ്ങുകയാണ്. ഇക്കാരണത്താലാണ് വിമാനയാത്രക്കാര്‍ക്ക് പൊലീസ് പുതിയ നിര്‍ദേശം നല്‍കിയത്.

യാത്രക്കാരെ സ്വീകരിക്കാനോ യാത്രയാക്കാനോ പല വാഹനങ്ങളില്‍ എത്തുന്നത് ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. മറ്റു യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടും ഗതാഗത തടസ്സവും ഉണ്ടാക്കാതെ ആളുകളെ കയറ്റി/ഇറക്കി വാഹനങ്ങള്‍ പുറത്തേക്കു കൊണ്ടുപോകേണ്ടതാണ്. വിമാനത്താവളത്തിലെ നിര്‍ദിഷ്ട പാര്‍ക്കിങ് ഏരിയയിലല്ലാതെ ഒരിടത്തും പാര്‍ക്കിങ് അനുവദിക്കില്ലെന്നും പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button