Latest NewsKeralaNews

കണ്ണിൽ പൊടിയിടാനോ കണ്ണന്താനം; മറുപടിയുമായി ജോയ് മാത്യു

പുലിയായും രാഷ്ട്രീയത്തിൽ വരുമ്പോള്‍ പൂച്ചയായും
മാറുന്ന നിരവധി ഉദാഹരണങ്ങൾ നമുക്കുണ്ട്‌ എന്ന് പറഞ്ഞാണ് അഭിനേതാവും സംവിധായകനുമായ ജോയ് മാത്യുന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്‌ തുടങ്ങുന്നത്. കേന്ദ്ര മന്ത്രിക്കെതിരെ ആഞ്ഞടിക്കുന്ന സ്വരം അവസാനിക്കുന്നത് ഇപ്രകാരമാണ്; അതിനാൽ ബഹുമാനപ്പെട്ട മന്ത്രി കണ്ണന്താനം ഇനിയെങ്കിലും ഇമ്മാതിരി സോഷ്യലിസ്റ്റ്‌ സ്വപ്നങ്ങൾ വിളബി ഞങ്ങളെ അൽഭുത സ്തബധരാക്കരുതേ. ജനങ്ങളുടെ നിത്യ ജീവിതത്തെ മുന്‍ നിര്‍ത്തി എഴുതിയിരിക്കുന്ന പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം.
 
 
കണ്ണിൽ പൊടിയിടാനോ കണ്ണന്താനം
 
സിവിൽ സർവ്വീസിലിരിക്കുംബോൾ പുലിയായും രാഷ്ട്രീയത്തിൽ വരുംബോൾ പൂച്ചയായും
മാറുന്ന നിരവധി ഉദാഹരണങ്ങൾ നമുക്കുണ്ട്‌- അഴിമതിക്കറ പുരളാതത്തവരും സിവിൽ സർവ്വീസിൽ ഭരണനിപുണരായിരുന്ന ഇത്തരക്കാരെ രാഷ്ട്രീയ പാർട്ടികൾ സ്‌ഥാനമാനങ്ങൾ കൊടുത്ത്‌ അവതരിപ്പിക്കുന്നത്‌ ജനങ്ങളുടെ കണ്ണിൽപ്പൊടിയിടാനാണെന്നത്‌ ആർക്കാണറിയാത്തത്‌-
 
അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണു കേന്ദ്രമന്ത്രി അൽഫോൻസ്‌ കണ്ണന്താനം –
വാഹന ഉടമകൾ പണക്കാരായത്‌ കൊണ്ടാണു ഗവർമ്മെന്റ്‌ ഇന്ധനവില കുറക്കേണ്ട ആവശ്യമില്ലെന്നാണു കണ്ണന്താനത്തിന്റെ
കണ്ടെത്തൽ – ഇദ്ദേഹത്തിനറിയുമോ
ബാങ്കുകൾ, മറ്റു ധനകാര്യ സ്‌ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നും പലിശക്ക്‌ വായ്പയെടുത്താണു ഇൻഡ്യയിലെ
സധാരണക്കാരായ മനുഷ്യർ ടാക്സികളും ഓട്ടോറിക്ഷകളും ചരക്ക്‌ വാഹനങ്ങളും വാങ്ങിക്കുന്നത്‌- ജോലിചെയ്തു ജീവിക്കുവാനായി ഇരുചക്രവാഹനമോടിക്കുന്ന ലക്ഷക്കണക്കിനു ഇടത്തരക്കാരും ഇങ്ങിനെയൊക്കെത്തന്നെയാണു വാഹനം വാങ്ങിക്കുന്നത്‌-ഇതൊന്നുമറിയാതെ ഇവരൊക്കെ പണക്കാരാണെന്നും അതുകൊണ്ടാണു ഗവർമ്മെന്റ്‌ ഇന്ധനവില വർദ്ധിപ്പിച്ച്‌ അതിൽ നിന്നും ലഭിക്കുന്ന പണംകൊണ്ട്‌ പാവപ്പെട്ടവരെ സഹായിക്കുകയാണെന്ന മോഡിഗവർമ്മെന്റിന്റെ സോഷ്യലിസ്റ്റ്‌ സിദ്ധാന്തം പറയുന്നത്‌ കേട്ട്‌ ഞെട്ടിപ്പോയി-
 
എന്നാൽ ബഹുമാനപ്പെട്ട മന്ത്രിയുടെ ശ്രദ്ധയിലേക്ക്‌ ;നമ്മുടെ നാട്ടിൽ തൊഴിലാളികൾക്ക്‌ അവരുടെ അവകാശങ്ങൾക്ക്‌ വേണ്ടി സംഘടിക്കാം; സമരം ചെയ്യാം അതുപോലെ വ്യാപാരികൾക്കും വ്യവസായികൾക്കും സംഘടിക്കാം;സമരം ചെയ്യാം
വിദ്യാർഥികൾ,അദ്ധ്യാപകർ എന്തിനു യാചകർക്കും ലൈംഗിക തൊഴിലാളികൾക്കും‌ വരെ സംഘടിക്കാനും സമരം നടത്താനും
അവകാശമുണ്ട്‌- എന്നാൽ സംഘടിക്കാനോ സമരം ചെയ്യാനോ കഴിയാത്ത ഒരു വിഭാഗമാണു വാഹന ഉടമകൾ- അതിൽ ചെറിയവനോ വലിയവനോ എന്നില്ല, രാഷ്ട്രീയ ചായ്‌വില്ല-
 
തൊഴിലാളിയൊ മുതലാളിയൊ എന്നില്ല- സ്വന്തമായി ഒരു ഇരുചക്രവാഹനം മുതൽ ബസ്സും ലോറിയും ഉപയോഗിക്കുന്നവർക്ക്‌വരെ
തങ്ങളെ ഒന്നൊന്നായി പിഴിഞ്ഞൂറ്റുന്ന
ഗവർമ്മെന്റിന്റെ കാടൻ നിയമങ്ങൾക്കെതിരെ സംഘടിക്കാനോ സമരം ചെയ്യാനോ കഴിയില്ല-
വാഹനം നിർത്തിയിട്ട്‌ സമരം ചെയ്യാൻ പറ്റില്ല-എന്നാൽ നികുതി അടക്കാതെ വാഹനമോടിക്കാനും
പറ്റില്ല- വാഹന ഉടമൾക്ക്‌ സമരം ചെയ്യാൻ ഒരു മാർഗ്ഗവും ഇതുവരെ ആരും കണ്ടുപിടിച്വ്ഹിട്ടുമില്ല-
 
ഇന്ധനം എന്ന അവശ്യവസ്തു ഗവർമ്മെന്റ്‌ കയ്യടക്കിവെച്ചിരിക്കുന്നിടത്തോളം
വാഹന ഉടമകൾ നിസ്സഹായരാണു-
ഇതൊക്കെ അറിയുന്നത്‌ കൊണ്ടുതന്നെയാണൂ കേന്ദ്ര -ഗവർമ്മെന്റ്‌ അടിക്കടി ഇന്ധന വില കൂട്ടുന്നത്‌- കേന്ദ്ര ,സംസ്‌ഥാന ഗവർമ്മെന്റുകൾ ഈടാക്കുന്ന നികുതിയാണു പ്രധാനമായും പെട്രോൾ ,ഡീസൽ വില വർദ്ധനവിന്റെ മുഖ്യകാരണം- ഒരു വാഹനം നിരത്തിലിറക്കുന്നത്‌ മുതൽ നികുതികളാണു – എന്നിട്ട്‌ ലഭിക്കുന്നതൊ പൊട്ടിപ്പൊളിഞ്ഞ കുണ്ടും കുഴിയുമുള്ള നിരത്തുകൾ- നികുതി അടച്ച്‌ വാഹനമോടിക്കുന്നവനെ പിന്നെയും പിഴിയാൻ ടോൾ ഗേറ്റുകൾ- ദിനം പ്രതി ഉയരുന്ന ഇന്ധനവില-
കഴിഞ്ഞ രണ്ടുമാസം കൊണ്ട്‌ ഏഴു രൂപയോളം കൂടി- ആഗോള വിപണിയിൽ ലിറ്ററിന്ന് 20 വിലയുള്ള ക്രൂഡോയിൽ സംസ്കരണ- ഗതാഗത ചിലവുകൾ കൂടിചേർത്താൽ 30 രൂപക്ക്‌ മാർക്കറ്റിൽ വിൽക്കാമെന്നിരിക്കെ പെട്രോളിനു 70 രൂപയും ഡീസലിന്ന് 59 രൂപയ്ക്കും വിൽക്കുന്നതിനു കാരണം വിവിധ നികുതികളാണു-
ഇനിയും ഇന്ധനവില കുറയണമെങ്കിൽ നികുതികളിൽ നിന്നാണു നമുക്ക്‌ മോചനം വേണ്ടത്‌-
 
അപ്പോഴാണു സാബത്തിക വിദ്ഗ്ദൻ
കൂടിയായ മന്ത്രി കണ്ണന്താനത്തിന്റെ
ഇന്ധന വിലക്കയറ്റ ന്യായീകരണ സിദ്ധാന്തം നമ്മൾ കേൾക്കുന്നത്‌- വലിയ സാബത്തിക വിദഗ്ദരൊന്നും അല്ലാത്ത ഏത്‌ സാധാരണക്കരനും മനസ്സിലാകുന്ന ഒരു കാര്യമുണ്ട്‌- അവശ്യവസ്തുക്കളുടെ വിലവർദ്ധനക്ക്‌ അടിസ്‌ഥാനകാരണം ഇന്ധനവിലയാണെന്ന്- അതിനാൽ ബഹുമാനപ്പെട്ട മന്ത്രി കണ്ണന്താനം ഇനിയെങ്കിലും ഇമ്മാതിരി സോഷ്യലിസ്റ്റ്‌ സ്വപ്നങ്ങൾ വിളബി ഞങ്ങളെ അൽഭുത സ്തബധരാക്കരുതേ-

shortlink

Related Articles

Post Your Comments

Related Articles


Back to top button