KeralaLatest NewsNews

മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സാമൂഹ്യ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

എടപ്പാള്‍•പ്രായപൂര്‍ത്തിയാകാത്ത സ്വന്തം മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സാമൂഹ്യ പ്രവര്‍ത്തകനെ പോലീസ് അറസ്റ്റ് ചെയ്തു. എടപ്പാള്‍ സ്വദേശിയായ സലാം (55) നെയാണ് പൊന്നാനി സി.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. പീഡനത്തിനിരയായ ഇയാളുടെ മകള്‍ ഇപ്പോള്‍ ആറുമാസം ഗര്‍ഭിണിയാണ്.

എടപ്പാളിലെ പ്രതികരണ വേദിയുടെ പ്രവര്‍ത്തകനായ സലാം ദുര്‍മരണങ്ങള്‍ നടന്നാല്‍ മൃതദേഹങ്ങള്‍ പുറത്തെടുക്കാന്‍ പോലീസിനെ സഹായിച്ചിരുന്നു. നിരവധി വിഷയങ്ങളില്‍ ഒറ്റയാള്‍ പോരട്ടങ്ങള്‍ നടത്തിയിട്ടുള്ള ഇയാളെത്തേടി അനേകം അംഗീകാരങ്ങളും എത്തിയിട്ടുണ്ട്.

ഭാര്യ പുറത്ത് പോകുന്ന തക്കം നോക്കിയാണ് ഇയാള്‍ സ്വന്തം മകളെ ലൈംഗികമായി ഉപയോഗിച്ചിരുന്നത്. പീഡനത്തിനിരയായ പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. പോസ്കോ നിയമപ്രകാരമാണ് പ്രതിയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button