
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെച്ച് അറസ്റ്റിലായ നടൻ ദിലീപിന്‍റെ സുഹൃത്തും സംവിധായകനുമായ നാദിർഷ ചോദ്യം ചെയ്യലിന് ഹാജരായി. ആലുവ പോലീസ് ക്ലബിലാണ് നാദിർഷ ഹാജരായത്. ചോദ്യം ചെയ്യലിന് മുന്‍പായി നാദിര്‍ഷായെ വൈദ്യസംഘം പരിശോധിച്ചു.
ഹൈക്കോടതിയുടെ നിർദേശത്തെ തുടർന്ന് വെള്ളിയാഴ്ച നാദിർഷ ചോദ്യം ചെയ്യലിനായി ഹാജരായിരുന്നു. എന്നാൽ രക്തസമ്മർദം ഏറുകയും പ്രമേഹം കുറയുകയും ചെയ്തതോടെ ചോദ്യം ചെയ്യൽ പോലീസ് ഒഴിവാക്കുകയായിരുന്നു.
Post Your Comments