മോസ്കോ: റഷ്യയില്‍ ബോംബ് ഭീഷണിയെതുടർന്ന് 11 പ്രവിശ്യകളില്‍ നിന്നായി 21,000ലേറെ പേരെ ഒഴിപ്പിച്ചു. ബോംബ് ഭീഷണിയുമായി റഷ്യയിലെ ബസ് സ്റ്റേഷനുകളിലേക്കും, റെയില്‍വേ സ്റ്റേഷനുകളിലേക്കും മോസ്കോയിലെ റെഡ് സ്ക്വയറിലേക്കും 57 തവണ ഫോണ്‍ കോളുകളെത്തിയിരുന്നു. എന്നാൽ ഇതുവരെ ഇതിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല.
ഭീഷണിയേത്തുടര്‍ന്ന് പൊതുസ്ഥലങ്ങളിലെ സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്. കെട്ടിടങ്ങള്‍ക്കും ഷോപ്പിംഗ് മാളുകളിലുമടക്കം ആളുകള്‍ കൂടുന്ന സ്ഥലങ്ങളില്‍ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്നാണ് ഭീഷണി. ജനങ്ങളെ ഒഴിപ്പിക്കുന്നത് ഗതാഗത സംവിധാനങ്ങളെ ബാധിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
Post Your Comments