തിരുവനന്തപുരം: വേങ്ങരയിലെ ഉപതെരെഞ്ഞടുപ്പില്‍ കനത്ത പോരാട്ടം നടത്താന്‍ ബിജെപി തയ്യാറെടുക്കുന്നു. ശക്തമായ സ്ഥാനാര്‍ഥിയെ നിര്‍ത്തി പോരാട്ടം കടുപ്പിക്കാനാണ് ബിജെപി നീക്കം. സ്ഥാനാര്‍ഥി നിര്‍ണയത്തിന് ചേര്‍ന്ന പാര്‍ട്ടി കോര്‍ കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രനെ മത്സരിപ്പിക്കാനാണ് നിലവില്‍ ബിജെപി നീക്കം.
ഇതിനു പുറമെ എ.എന്‍.രാധാകൃഷ്ണന്‍, യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പ്രകാശ് ബാബു എന്നിവരും ഉപതെരെഞ്ഞടുപ്പില്‍ അങ്കത്തിനു ബിജെപി വേണ്ടി കളത്തിലറക്കാനുള്ള സാധ്യതയുണ്ട്. .പി.കെ.കുഞ്ഞാലിക്കുട്ടി രാജിവച്ച ഒഴിവിലേക്ക് വേങ്ങര നിയമസഭാ മണ്ഡലത്തില്‍ ഉപതെരെഞ്ഞടുപ്പ് നടക്കുന്നത്. ലീഗിന്റെ കോട്ടയായ വേങ്ങരയില്‍ കനത്ത പോരാട്ടത്തിലൂടെ ശക്തി തെളിയിക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്.
Post Your Comments