ന്യൂഡൽഹി: സച്ചിന്‍റെ ബാറ്റിംഗ് റെക്കോർഡുകൾ തകർക്കാൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കൊഹ്‌ലിക്ക് ആകുമെന്ന് മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗ്. കോഹ‌്‌ലിക്ക് ഏറ്റവും കുറഞ്ഞത് 10 വർഷം കൂടി അന്താരാഷ്ട്ര ക്രിക്കറ്റിൽ കളിക്കാനാകുമെന്നും ഇക്കാലയളവിനുള്ളിൽ സച്ചിന്‍റെ റിക്കാർഡുകൾ തകർക്കാൻ അദ്ദേഹത്തിനാകുമെന്നും സെവാഗ് പറഞ്ഞു.
ക്രിക്കറ്റ് ലോകത്ത് മറ്റൊരു സച്ചിൻ ഉണ്ടാകുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നതല്ല. പക്ഷെ ആ തോന്നലിന് മാറ്റമുണ്ടാക്കാൻ കോഹ്‌ലിക്കു സാധിച്ചു. സ്ഥിരതയാർന്ന പ്രകടനം തുടർന്നാൽ തന്‍റെ വാക്കുകൾ യാഥാർഥ്യമാകും. ഇക്കഴിഞ്ഞ ശ്രീലങ്കൻ പര്യടനത്തിലാണ് കോഹ്‌ലി ഏകദിന ക്രിക്കറ്റിൽ 30ാം സെഞ്ചുറി തികച്ചത്. മുൻ ഓസീസ് നായകൻ റിക്കി പൊണ്ടിംഗിന്‍റെ റിക്കാർഡിനൊപ്പമെത്താനും കോഹ്‌ലിക്ക് സാധിച്ചിരുന്നു എന്നും അദ്ദേഹം പറഞ്ഞു. അതിനാൽ 49 ഏകദിന സെഞ്ചുറികൾ നേടിയ മാസ്റ്റർ ബ്ലാസ്റ്റർ മാത്രമാണ് ഇനി കോഹ്‌ലിക്കു മുന്നിലുള്ളത്.
Post Your Comments