കൊല്‍ക്കത്ത: ആര്‍എസ്എസിന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ മുന്നറിയിപ്പ്. മുഹ്‌റത്തിന് വിഗ്രഹ നിമജ്ജനം അനുവദിക്കില്ലെന്ന് മമത പറയുന്നു. ദുര്‍ഗാപൂജ ആഘോഷവുമായി ബന്ധപ്പെട്ട് സംഘപരിവാര്‍ ശക്തികള്‍ സംസ്ഥാനത്ത് സംഘര്‍ഷം സൃഷ്ടിക്കാന്‍ തയ്യാറെടുക്കുകയാണെന്നും മമത പറയുന്നു.
ആര്‍എസ്എസ്, ബജ്‌റംഗ് ദള്‍, വിശ്വഹിന്ദു പരിഷത് തുടങ്ങിയ സംഘടനകള്‍ തീ കൊണ്ട് കളിക്കരുതെന്ന് മമത പറയുന്നു. ദുര്‍ഗാപൂജ ദിവസം ആയുധ പൂജ നടത്താനുള്ള തീരുമാനവുമായി മുന്നോട്ടുപോകാന്‍ വിഎച്ച്പി ഉറപ്പിച്ചതോടെയാണ് മമതയുടെ പ്രതികരണം. എന്നാല്‍ ഇതിന് അനുമതി നല്‍കരുതെന്ന് മമത പറയുന്നു.
ദുര്‍ഗാപൂജയുമായി ബന്ധപ്പെട്ട് ഒരുതലത്തിലുള്ള സംഘര്‍ഷവും അനുവദിക്കില്ല. മുഹ്‌റത്തിന് വിഗ്രഹ നിമജ്ജനം ഒരുതരത്തിലും അനുവദിക്കില്ലെന്നും മമത പറഞ്ഞു.
Post Your Comments