പ്രശസ്ത പോപ്പ് രാജാവ് മൈക്കള്‍ ജാക്‌സന്റെ വിശേഷങ്ങൾ അദ്ദേഹം മണ്മറഞ്ഞു പോയിട്ടും അവസാനിക്കുന്നില്ല.മൈക്കള്‍ ജാക്‌സന്റെ സംഗീതം മാത്രമല്ല ജീവിത രീതികളും ആരാധകര്‍ക്ക് പ്രിയപ്പെട്ടതായിരുന്നു.മൈക്കള്‍ ജാക്‌സന്റെ പ്രിയപ്പെട്ട വീടാണ് നെവര്‍ലാന്റ് റാഞ്ച്. വീടെന്നു പറയുന്നതിനേക്കാള്‍ ഇത് കൊട്ടാരം എന്നു പറയുന്നതാകും ശരി.കാലിഫോര്‍ണിയയിലെ 2700 ഏക്കറില്‍ വരുന്ന ഈ വസ്തുക്കളും ബംഗ്ലാവും ജാക്‌സന്‍ വാങ്ങുന്നത് 1988ലാണ്. 13000 സ്‌ക്വയര്‍ഫീറ്റ് വിസ്തീര്‍ണമുള്ള വസതിയാണിത്.
വീടിനോട് അനുബന്ധിച്ച് മനോഹരമായ പൂന്തോട്ടവും കല്ലുകൊണ്ട് നിര്‍മിച്ച പാലവും, നാല് ഏക്കറോളം വിസ്തീര്‍ണമുള്ള തടാകവും അഞ്ച് അടിയോളം ഉയരത്തിലുള്ള വെള്ളച്ചാട്ടവും ഉണ്ട്.ജാക്‌സന്‍ ബംഗ്ലാവ് വാങ്ങിയശേഷം വളര്‍ത്തുമൃഗങ്ങള്‍ക്കായി പ്രത്യേക മൃഗശാല, കുട്ടികള്‍ക്കായി ആര്‍ട്ടിസ്റ്റ് ഗാര്‍ഡന്‍ ചെറിയൊരു അമ്യൂസ്‌മെന്റ് പാര്‍ക്ക് എന്നിവ നിര്‍മിച്ചിരുന്നു.192 കോടിയ്ക്കാണ് അന്ന് ജാക്‌സണ്‍ വീട് സ്വന്തമാക്കിയത്.ഈ വര്‍ഷം റിയല്‍ എസ്റ്റേറ്റ് മാര്‍ക്കറ്റില്‍ ഏകദേശം 429 കോടിയാണ് ഈ വീടിന് കണക്കാക്കുന്ന മതിപ്പുവില.
Post Your Comments