കോട്ടയം: ആര്‍ക്കൊപ്പം തുഴയണമെന്ന് പിന്നീട് തീരുമാനിക്കുമെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്മാന് കെ.എം മാണി പറഞ്ഞു. തനിക്ക് നന്നായി രാഷ്ട്രീയത്തില്‍ തുഴയാന്‍ അറിയാം. അതു കൊണ്ട് ആര്‍ക്കൊപ്പം തുഴയണമെന്ന് പിന്നീട് തീരുമാനിക്കും. ഏത് മുന്നണിക്കൊപ്പം നില്‍ക്കണമെന്നത് തെരെഞ്ഞടുപ്പ് വരുമ്പോള്‍ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുന്നണി പ്രവേശനം സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തിനു മറുപടിയായി പറയുകായിരുന്നു അദ്ദേഹം.
കേരള കോണ്‍ഗ്രസിനെ മുന്നണികള്‍ ക്ഷണിക്കുന്നുണ്ട്. പാര്‍ട്ടിക്ക് ക്ഷണത്തിനു അഭാവമില്ല. ആരോടും അമിത സ്നേഹം ഇല്ല. കേരള കോണ്‍ഗ്രസിന് ആരോടും പിണക്കമില്ലെന്നും കെ.എം മാണി അഭിപ്രായപ്പെട്ടു.തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സ്പെഷല്‍ യോഗം ചേര്‍ന്ന അന്തിമ തീരുമാനം കൈക്കൊളുമെന്നും മാണി അറിയിച്ചു.
അതേസമയം കേരള കോണ്‍ഗ്രസിന്റെ മുന്നണി പ്രവേശനം സംബന്ധിച്ച തീരുമാനം ഡിസംബറില്‍ ഉണ്ടാകുമെന്നും സൂചനകളുണ്ട്. തിരുവനന്തപുരത്തു നടക്കുന്ന സംസ്ഥാനയോഗത്തിനുശേഷം അന്തിമ തീരുമാനം ഉണ്ടായേക്കും.
Post Your Comments