KeralaLatest NewsNews

ജി. മാധവന്‍നായര്‍ക്ക് കോടതി സമന്‍സ്

ന്യൂഡല്‍ഹി: എെ.എസ്​.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ജി. മാധവന്‍നായര്‍ക്ക് കോടതി സമന്‍സ് അയച്ചു. ആന്‍ട്രിക്​സ്​-ദേവാസ്​ ഇടപാടുമായി ബന്ധപ്പെട്ടാണ് സമന്‍സ്. പ്രത്യേക കോടതിയാണ് ജി. മാധവന്‍നായര്‍ അടക്കമുള്ളവര്‍ക്ക് സമന്‍സ് അയച്ചത്. ഡിസംബര്‍ 23ന് പ്രതികള്‍ കോടതിയില്‍ നേരിട്ട് ഹാജരാകണം.

ഐ.എസ്.ആര്‍.ഒ.യുടെ വാണിജ്യവിഭാഗമായ ആന്‍ട്രിക്സ് കോര്‍പറേഷന്‍ ബംഗളൂരു ആസ്ഥാനമായ ദേവാസ് മള്‍ട്ടിമീഡിയയും തമ്മിലുണ്ടാക്കിയ കരാറില്‍ ദേവാസിന്​ 578 കോടി രൂപ ലഭിക്കുന്ന തരത്തില്‍ തിരിമറികള്‍ നടന്നുവെന്നാണ്​ കേസ്​. മാധവന്‍നായര്‍ അടക്കമുള്ളവരെ പ്രതിചേര്‍ത്ത്​ സി.ബി​.എെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

ആന്‍ട്രിക്​സ്​ കോര്‍പറേഷന്‍ എക്​സിക്യുട്ടീവ്​ ഡയറക്​ടര്‍ കെ.ആര്‍ ശ്രീധരമൂര്‍ത്തി, ദേവാസ്​ മള്‍ട്ടി മീഡിയയിലെ ഉന്നത ഉദ്യോഗസ്ഥരെയും ​​സി.ബി​.എെ പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്​ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന എന്നീ കുറ്റങ്ങള്‍ക്കു പുറമെ അഴിമതി നിരോധ നിയമത്തിലെ വകുപ്പുകളും മാധവന്‍ നായര്‍ അടക്കമുള്ളവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്​

shortlink

Related Articles

Post Your Comments

Related Articles


Back to top button